അഗ്‌നിപഥ് പ്രതിഷേധം; അറസ്‌റ്റിലായവരുടെ വിവരങ്ങൾ തേടി കേന്ദ്രം

By Staff Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: അഗ്‌നിപഥ് പ്രതിഷേധത്തിൽ അറസ്‌റ്റിലായവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്‌ഥാനങ്ങൾ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിർദ്ദേശം. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്‌നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

രാജ്യത്തേറ്റവും കൂടുതൽ പേർ അഗ്‌നിപഥ് പ്രതിഷേധത്തിന്റെ പേരിൽ അറസ്‌റ്റിലായത് ബിഹാറിലാണ്. രാജ്യത്താകെ 1313 പേരാണ് അറസ്‌റ്റിലായത്. ഇതിൽ 805 പേരും ബിഹാറിൽ നിന്നാണ്.

അഗ്‌നിപഥിനെതിരെ ഉദ്യോഗാർഥികളുടെ വിവിധ കൂട്ടായ്‌മകള്‍ സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം നൽകിയിട്ടുണ്ട്. പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന യുപി , ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്‌ഥാനങ്ങളിൽ സുരക്ഷ ശക്‌തമാക്കി. ബിഹാറില്‍ സംസ്‌ഥാന പോലീസിനും റെയില്‍വ പോലീസിനും സർക്കാർ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read Also: ജീവിതം പ്‌ളാസ്‌റ്റിക് ഷെഡിൽ, തിരിഞ്ഞുനോക്കാതെ സർക്കാർ; ദുരന്തബാധിതരുടെ ദുരിതമൊഴിയുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE