മലയാറ്റൂര്‍ പാറമട സ്‌ഫോടനം; ഉടമക്കും നടത്തിപ്പുകാരനുമെതിരെ കേസ്

By News Desk, Malabar News
Malayattoor blast owner got arrested
Representational Image
Ajwa Travels

കൊച്ചി: മലയാറ്റൂരിന് സമീപം വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പാറമട ഉടമക്കും നടത്തിപ്പുകാരനുമെതിരെ പോലീസ് കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. സ്ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ വെടിമരുന്ന് സൂക്ഷിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. പോലീസ് ഉടമയെ ചോദ്യം ചെയ്തതിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് തഹസില്‍ദാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Related News: മലയാറ്റൂര്‍ പാറമടയില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

മലയാറ്റൂര്‍ ഇല്ലിത്തോടിലെ വിജയ എന്ന പാറമടയിലാണ് വെടിമരുന്ന് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. പാറമടക്ക് സമീപത്തെ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്. ഇവിടെ ജോലിക്കാരായിരുന്ന തമിഴ്നാട്, കര്‍ണാടക സ്വദേശികളാണ് മരിച്ചത്. പാറമടയിലെ തൊഴിലാളികളായിരുന്ന ഇവര്‍ ലോക് ഡൗണ്‍ തുടങ്ങിയതോടെ നാട്ടിലേക്ക് തിരിച്ചു പോയിരുന്നു. ഇളവുകള്‍ വന്നതോടെ പാറമട ഉടമകളുടെ നിര്‍ദ്ദേശ പ്രകാരം തിരിച്ച് ജോലിക്കെത്തിയതായിരുന്നു ഇരുവരും.

തുടര്‍ന്ന്, വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു ഇവര്‍. ഇതിനിടയിലാണ് അപകടം ഉണ്ടായത്. പാറമടയുടെ 50 മീറ്റര്‍ അടുത്തുള്ള റബര്‍ തോട്ടത്തിലായിരുന്നു ഈ കെട്ടിടം. തൊഴിലാളികള്‍ക്ക് വിശ്രമത്തിനും താമസത്തിനും വേണ്ടി നിര്‍മിച്ച കെട്ടിടം സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE