ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിലെ 61 ബിജെപി നേതാക്കൾക്ക് അധിക സുരക്ഷ നൽകാൻ മമതാ ബാനർജി സർക്കാരിന് കേന്ദ്രത്തിന്റെ നിർദ്ദേശം. ബുധാനാഴച ബിജെപി എംപിയുടെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിർദ്ദേശം വന്നത്.
ആക്രമണം നേരിട്ട ബിജെപി എംപി അർജുൻ സിങ്, ചലചിത്രതാരം മിഥുന്‍ ചക്രബര്‍ത്തി തുടങ്ങി 61 ബിജെപി നേതാക്കള്‍ക്ക് സുരക്ക ഒരുക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് നേതാക്കള്‍ക്ക് സുരക്ഷ നല്‍കാനുള്ള തീരുമാനം ഉണ്ടായതെന്നാണ് ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും അറിയിക്കുന്നത്.
ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് അഫൂജ ഖാതൂന്‍, എംപി സുമിത്ര ഖാന്‍, ബിജെപി നേതാക്കളായ മുന്‍ ഐപിഎസ് ഉദ്യോഗസ്‌ഥന്‍ ഭാരതി ഖോഷ്, ജോയ് മുഖര്‍ജി, മുന്‍ ക്രക്കറ്റ് താരം അശോക് ദിന്‍ഡ, ജ്യോതിര്‍മയി മഹ്തൊ എംപി, ലോക്‌നാഥ് ചാറ്റര്‍ജി എന്നിവരും സുരക്ഷ നിർദ്ദേശിച്ചവരുടെ പട്ടികയിലുണ്ട്.
ബിജെപി എംപി അർജുൻ സിങ്ങിന്റെ 24 പർഗാനാസ്-വടക്ക് ജില്ലയിലെ ബരാക്പുരിലെ വസതിക്കു നേരെയായിരുന്നു ബുധനാഴ്‌ച ആക്രമണമുണ്ടായത്. പുലർച്ചെ മൂന്നു മണിയോടെ ഉണ്ടായ ബോംബേറില്‍ ഏതാനും പേർക്ക് ചെറിയ പരിക്കേറ്റതായാണ് റിപ്പോർട്. സംഭവ സമയത്ത് എംപി ഡെൽഹിയിലായിരുന്നു.
Most Read: ജനയുഗത്തെ വിമർശിച്ച സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിക്ക് എതിരെ നടപടി