ബിഎസ്എഫിന്റെ വിപുലാധികാരം പിൻവലിക്കണം; നരേന്ദ്ര മോദിയോട് മമത

By Syndicated , Malabar News
Mamta-and-Modi
Ajwa Travels

ന്യൂഡെൽഹി: ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന് കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകിയ വിപുലാധികാരം പിൻവലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മമത ബാനർജി. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് മമത ഡെൽഹിയിൽ എത്തിയത്. ബംഗാളിലെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച മമത, അടുത്ത വർഷം സംസ്‌ഥാനത്ത്‌ നടക്കുന്ന ഗ്‌ളോബൽ ബിസിനസ് മീറ്റിലേക്ക് മോദിയെ ക്ഷണിക്കുകയും ചെയ്‌തു.

പാകിസ്‌ഥാൻ, ബംഗ്ളാദേശ്​ അതിർത്തി പങ്കിടുന്ന പശ്‌ചിമ ബംഗാൾ, പഞ്ചാബ്​, അസം സംസ്​ഥാനങ്ങളിലേക്ക്​ 50 കിലോമീറ്റർ വരെ കടന്നുചെന്ന്​ റെയ്​ഡും അറസ്‌റ്റും നടത്താൻ ബിഎസ്എഫിന് കേന്ദ്ര സർക്കാർ നൽകിയ വിപുലാധികാരം കനത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൂടാതെ ത്രിപുരയിൽ അരങ്ങേറുന്ന വ്യാപക അക്രമങ്ങളും മമത മോദിയുടെ ശ്രദ്ധയിൽ പെടുത്തി.

ഡെൽഹി സന്ദർശനത്തിന്റെ ഭാഗമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയുമായും മമതി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Read also: ‘നിങ്ങളോട് സംസാരിക്കില്ല’; റിപ്പബ്ളിക് ടിവിയോട് രാകേഷ് ടിക്കായത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE