മമ്മൂട്ടി-പാർവതി ചിത്രം ‘പുഴു’ ട്രൈലർ നാളെ

By Siva Prasad, Special Correspondent (Film)
  • Follow author on
Mammootty - Parvathy movie 'Puzhu' trailer tomorrow
Ajwa Travels

നാഗതയായ റത്തീന സംവിധാനം നിർവഹിച്ച ‘പുഴു’ അതിന്റെ ട്രൈലർ നാളെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വലിയ ചർച്ചകൾക്കും നിരൂപണങ്ങൾക്കും വഴിവെച്ചേയ്‌ക്കാവുന്ന ‘പുഴു’ ടീസർ മുതൽ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രമാണ്. ടീസർ ഇവിടെ കാണാം:

മമ്മൂട്ടിയും പാർവതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പുഴു’ ഒടിടി ചാനലായ സോണി ലിവിലൂടെയാണ് പ്രേക്ഷകരിലെത്തുക. യൂട്യൂബ് ചാനലിലൂടെ ദുൽഖർ സൽമാൻ പങ്കുവച്ച ടീസർ സമൂഹ മാദ്ധ്യമങ്ങളിൽ നേരെത്തെ വൈറലായിരുന്നു. മമ്മൂട്ടിയുടെ ആദ്യ ഒടിടി റിലീസ് എന്ന പ്രത്യേകതയുണ്ട് ഈ സിനിമക്ക്.

മമ്മൂട്ടി ചിത്രമായ പേരൻപിൽ ക്യാമറ കൈകാര്യം ചെയ്‌ത തേനി ഈശ്വരാണ് പുഴുവിനായും ക്യാമറ ചലിപ്പിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റിംഗ്. ജേക്‌സ് ബിജോയ് സംഗീതം. ആത്‌മീയ, നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ‘പുഴു’വിന്. ഹിന്ദിയിൽ പാർവതി മേനോൻ ഒരുക്കിയ ത്രിയത്രി എന്ന സിനിമയിലും തമിഴ് സംവിധായിക സുമതി റാം ഒരുക്കിയ വിശ്വതുളസി എന്ന സിനിമയിലും മമ്മൂട്ടി മുൻപ് അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ആദ്യമായാണ് മമ്മൂട്ടി ഒരു വനിതാ സംവിധായകയുമായി കൈകോർക്കുന്നത്. കഴിഞ്ഞ വനിതാ ദിനത്തിൽ ടൈറ്റിൽ പോസ്‌റ്റർ റിലീസ് ചെയ്‌താണ്‌ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്.

Mammootty - Parvathy movie 'Puzhu' trailer tomorrow

Shubha Vartha: സിനിമാ ഷൂട്ടിങ്ങിനായി നിർമിച്ച വീടുകൾ മൽസ്യ തൊഴിലാളികൾക്ക് സമ്മാനിച്ച് സൂര്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE