തിരുവനന്തപുരത്ത് വാമനപുരം ആറ്റിൽ വയോധികന്റെ മൃതദേഹം

By Team Member, Malabar News
Man Found Dead In Vamanapuram River In Thiruvananthapuram
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ വാമനപുരം ആറ്റിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഭരതന്നൂർ അംബേദ്‌കർ കോളനി സ്വദേശി പുരുഷോത്തമന്റെ(62)  മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് ആറ്റിൽ നിന്നും നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

കല്ലറ മൈലമൂട് ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷോത്തനെ രണ്ട് ദിവസമായി കാണാനില്ലന്ന് ചൂണ്ടിക്കാട്ടി ഭാര്യ പാങ്ങോട് പോലീസിൽ പരാതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് അദ്ദേഹത്തിനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇദ്ദേഹത്തിന് ചില മാനസിക പ്രശ്‌നങ്ങളുള്ളതായിട്ടാണ് വിവരം. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read also: കാസർഗോഡ് പശുവിതരണ പദ്ധതിയിൽ ക്രമക്കേട്; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE