മണിപ്പൂർ തിരഞ്ഞെടുപ്പ്: ഭീഷണിയും കൈക്കൂലിയുംകൊണ്ട് ബിജെപി അധികാരം പിടിച്ചെടുത്തു; പ്രിയങ്ക

By Desk Reporter, Malabar News
Manipur polls: BJP seizes power through threats and bribery; Priyanka
Ajwa Travels

ഇംഫാൽ: മണിപ്പൂർ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്‌ഥാനം ഭരിക്കുന്ന പാർട്ടി ജനവിധിയെ അവഹേളിച്ചു. 2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാൽ ‘ഭീഷണിയും കൈക്കൂലിയും’ ഉപയോഗിച്ച് ബിജെപി അധികാരം പിടിച്ചെടുത്തെന്നും പ്രിയങ്ക പറഞ്ഞു.

മണിപ്പൂരിലെ ജനങ്ങൾക്ക് വാഗ്‌ദാനങ്ങൾ നൽകാനും പ്രിയങ്ക മറന്നില്ല. സംസ്‌ഥാനത്ത് വികസന രാഷ്‌ട്രീയം പിന്തുടരും. ടൂറിസം സാധ്യതകൾ പൂർണമായും വിനിയോഗിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. തീവ്രവാദം ബാധിച്ച സംസ്‌ഥാനത്തെ ജനങ്ങളുടെ പൗരസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുമെന്നും പ്രിയങ്ക വാഗ്‌ദാനം നൽകി.

ബഹുവിളകൾ ഉറപ്പാക്കാനും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും നടപടി സ്വീകരിക്കും. മുള വ്യവസായത്തെയും ഔഷധ, സുഗന്ധ സസ്യങ്ങളെയും പ്രോൽസാഹിപ്പിക്കുമെന്നും ജലവൈദ്യുത സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും പ്രിയങ്ക പറഞ്ഞു.

വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങളെപ്പോലെ മണിപ്പൂരിനെയും ബിജെപി അവഗണിക്കുകയാണ്. ജനങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും ജീവിതരീതിയും പൂർണമായി മാനിക്കപ്പെടേണ്ടതുണ്ട്. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ സ്‌ത്രീകൾക്ക് സൗജന്യ പൊതുഗതാഗതത്തിന് പുറമെ, യുവാക്കൾക്ക് തൊഴിലില്ലായ്‌മ വേതനവും ജനങ്ങൾക്ക് ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന നിയമനിർമാണവും അവർ വാഗ്‌ദാനം ചെയ്‌തു.

60 അംഗ മണിപ്പൂർ നിയമസഭയിൽ കോൺഗ്രസിനോ ബിജെപിക്കോ ഭൂരിപക്ഷമില്ലാത്ത ഒരു തൂക്കുസഭയാണ് 2017ലെ തിരഞ്ഞെടുപ്പിൽ ഉണ്ടായത്. 28 എംഎൽഎമാരുമായി കോൺഗ്രസ് 31 സീറ്റിന്റെ മാജിക്കിന് അടുത്തെത്തിയെങ്കിലും, കോൺറാഡ് സംഗ്‌മയുടെ എൻപിപി, നാഗാ പീപ്പിൾസ് ഫ്രണ്ട് തുടങ്ങിയ ചെറുപാർട്ടികളുടെ സഹായത്തോടെ ബിജെപി അധികാരത്തിൽ എത്തി.

Most Read:  വിചാരണ തീരുന്നത് വരെ മാദ്ധ്യമ വാർത്തകൾ വിലക്കണം; ദിലീപിന്റെ ഹരജി 24ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE