വിചാരണ തീരുന്നത് വരെ മാദ്ധ്യമ വാർത്തകൾ വിലക്കണം; ദിലീപിന്റെ ഹരജി 24ന്

By Team Member, Malabar News
Plea To Restrain Media News Will Consider On Feb 24 In Actress Assaulted Case
Ajwa Travels

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മാദ്ധ്യമ വാർത്തകൾ വിലക്കണമെന്ന ആവശ്യവുമായി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി 24ആം തീയതി പരിഗണിക്കും. മാദ്ധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കുകയാണെന്നാണ് ദിലീപ് ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ ഹരജി നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷൻ വ്യക്‌തമാക്കുന്നത്‌.

വിചാരണ കോടതിയിലെ നടപടികൾ പൂർത്തിയാക്കുന്നത് വരെ വാർത്തകൾ തടയണം. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഹരജി നേരത്തെ പരിഗണിച്ച സാഹചര്യത്തിൽ നടിയെ ആക്രമിച്ച കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാദ്ധ്യമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്താൻ കോടതി ഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു.

രഹസ്യ വിചാരണയെന്ന നിർദ്ദേശം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ 5 കേസുകൾ എടുത്തിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതേസമയം നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി ദിലീപ് സമർപ്പിച്ച ഹരജിയെ എതിർത്ത് കേസിൽ നടി കക്ഷി ചേരും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം വ്യക്‌തമാക്കിയത്‌. എന്നാൽ കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനായാണ് ഇപ്പോൾ തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ദിലീപ് ആരോപിക്കുന്നത്.

Read also: നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്‌ച തുടക്കം; ബജറ്റ് മാർച്ച് 11ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE