മാസ്‌കും മുഖക്കുരുവിന് കാരണമാകാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

By News Bureau, Malabar News
mask-lifestyle

കോവിഡിന്റെ വരവോടെ നമുക്കൊപ്പം കൂടിയതാണ് മാസ്‌കുകൾ. എന്നാൽ വൈറസ് വ്യാപനത്തെ ചെറുക്കൻ മാസ്‌ക് വെച്ചു തുടങ്ങിയതോടെ പലർക്കും മുഖക്കുരു ഒരു പ്രശ്‌നമായി മാറിയിട്ടുണ്ട്. മാസ്‌ക് വെക്കുന്ന ഭാഗത്ത് കുരുക്കൾ വർധിക്കുന്നത് ഇന്ന് പലരെയും അലട്ടുന്നുണ്ട്.

എണ്ണമയം കൂടുന്നതും വിയർപ്പടിയുന്നതും ഒക്കെ ഇതിന് കാരണമാണ്. മാസ്‌ക് വെക്കുന്നയിടം ചൂടുകൂടുകയും ഉരയുകയുമൊക്കെ ചെയ്യുകവഴി ചൊറിച്ചിലും തടിപ്പും രൂപപ്പെടുന്നുവെന്ന് പരാതിപ്പെടുന്നവരുമുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഈ പ്രശ്‌നത്തോട് ‘ബൈ’ പറയാം.

mask

മാസ്‌ക് തിരഞ്ഞെടുക്കുമ്പോൾ വേണം ശ്രദ്ധ

മുഖത്തിന് അനുയോജ്യമായ ശരിയായ മാസ്‌ക് തിരഞ്ഞെടുക്കുക. മാസ്‌ക് വൈറസിൽ നിന്നും സംരക്ഷിക്കാൻ പ്രാപ്‌തമാണെന്നും അതേസമയം ചർമത്തിന് അമിത സമ്മർദം ചെലുത്തുന്നതല്ലെന്നും ഉറപ്പുവരുത്തുക. മാത്രവുമല്ല മുഖത്ത് പുരട്ടുന്ന സൗന്ദര്യ വർധക വസ്‌തുക്കളും ചർമത്തിന് ചേരുന്നതാണോയെന്ന് പരിശോധിക്കണം.

എണ്ണമയം അധികമില്ലാത്ത സൗന്ദര്യ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അമിതമായി മേക്കപ് ചെയ്യുന്നതും ഈ സമയത്ത് ഒഴിവാക്കാം. കൂടുതൽ മേക്കപ്പിനു മീതെ മാസ്‌ക് ധരിക്കുക വഴി ചർമത്തിലെ രോമകൂപങ്ങൾ അടയുകയും അത് മുഖക്കുരു വർധിപ്പിക്കുകയും ചെയ്യും.

ഇടക്കിടെ മുഖം കഴുകാം

തണുത്ത വെള്ളത്തിൽ ഇടക്കിടെ മുഖം കഴുകാൻ മറക്കരുത്. ഓരോ തവണ മാസ്‌ക് ഊരുമ്പോഴും ക്ളെൻസറോ മറ്റോ ഉപയോ​ഗിച്ച് മുഖം കഴുകുന്നത് നല്ലതാണ്. ഇതുവഴി മുഖത്ത് അടിഞ്ഞുകൂടിയ ചെളിയും പൊടിയും എണ്ണമയവുമൊക്കെ നീങ്ങും. ക്ളെൻസർ ചർമത്തിന് ചേരുന്നതാവണം.

washing face

മോയിസ്‌ചറൈസർ

മുഖം കഴുകിയതിനുശേഷം ചർമത്തിനു ചേരുന്ന മോയിസ്‌ചറൈസർ ഉപയോഗിക്കുന്നതും ഗുണം ചെയ്യും. ഇതുവഴി ചർമത്തിൽ മൃതകോശങ്ങളെ ഒരുപരിധിവരെ നീക്കംചെയ്യാം. വരണ്ട ചർമത്തിന് ക്രീം ബെയ്സ്ഡ് മോയിസ്‌ചറൈസറും എണ്ണമയമുള്ള ചർമത്തിന് ജെൽ ബെയ്സ്ഡ് മോയിസ്‌ചറൈസറും സാധാരണ ചർമത്തിന് ലോഷനും ഉപയോ​ഗിക്കാം.

സൺസ്‌ക്രീൻ

സൺസ്‌ക്രീൻ ക്രീം പുരട്ടുന്നത് വെയിലിൽ നിന്നുള്ള സംരക്ഷണത്തിന് മാത്രമല്ല. കൊളാജെൻ, കെരാറ്റിൻ, ഇലാസ്‌റ്റിൻ തുടങ്ങിയ സ്‌കിൻ പ്രോട്ടീനുകളെ സൺസ്‌ക്രീൻ സംരക്ഷിക്കുന്നു. മുഖചർമത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നതും മുഖക്കുരു തടയാൻ നല്ലതാണ്.

lifestyle

മുഖത്ത് ഇടക്കിടെ തൊടുന്നത് ഒഴിവാക്കാം

പലരും ഇടക്കിടെ മുഖത്ത് തൊടാറുണ്ട്. മുഖക്കുരു ഉണ്ടെങ്കിൽ അതു പൊട്ടിക്കാനും ചിലർ ശ്രമിക്കാറുണ്ട്. എന്നാൽ ഇതുവഴി കൈയിലെ ചെളിയും മറ്റും മുഖത്ത് അടിയുകയും അതുവീണ്ടും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യുന്നു.

acne

മാസ്‌കിന്റെ ശുചിത്വവും മറക്കണ്ട

മാസ്‌കിന്റെ ശുചിത്വവും ശരീര ശുചിത്വം പോലെ തന്നെ നിർബന്ധമാണ്. ഓരോ തവണ ഉപയോ​ഗിച്ചു കഴിയുമ്പോഴും മാസ്‌ക് ശുചിയാക്കാൻ ശ്രദ്ധിക്കണം. മാസ്‌കിനുള്ളിലെ ചെളിയും എണ്ണമയവുമൊക്കെ പൂർണമായും പോകണം. വീര്യം കുറഞ്ഞ ഡിറ്റർജെന്റ് ഉപയോ​ഗിച്ച് ചൂടുവെള്ളത്തിൽ മാസ്‌ക് കഴുകിയെടുക്കാം. ഡിസ്‌പോസിബിൾ മാസ്‌കുകൾ യഥാസമയം മാറ്റണം.

masks

Most Read: യാമി സോന; മലയാള സിനിമയ്‌ക്ക് ഒരു പുത്തൻ നായിക കൂടി 

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE