ഡെൽഹി തീപിടുത്തം; മരണം 30 ആയി, തിരച്ചിൽ അവസാനിപ്പിച്ചു

By Team Member, Malabar News
Massive Fire At Delhi And 30 Were Died And Search Operation Ends

ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്‌കയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച ആളുകളുടെ എണ്ണം 30 ആയി ഉയർന്നു. കൂടാതെ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന 10 പേരുടെ ആരോഗ്യനില ഗുരുതരമാണെന്നും അധികൃതർ വ്യക്‌തമാക്കി. നിലവിൽ കൂടുതൽ മൃതദേഹങ്ങൾ കെട്ടിടത്തിനുള്ളിൽ ഉണ്ടോയെന്ന് കണ്ടെത്താനായി നടത്തിയിരുന്ന തിരച്ചിൽ അവസാനിപ്പിച്ചതായും ഡെൽഹി ഫയർഫോഴ്‌സ് വ്യക്‌തമാക്കി.

ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ തീപിടുത്തം നീണ്ട 6 മണിക്കൂർ കൊണ്ടാണ് പൂർണമായും അണയ്‌ക്കാൻ സാധിച്ചത്. അപകട സമയത്ത് കെട്ടിടത്തിനുള്ളിൽ അടച്ചിട്ട മുറിയിൽ നടന്ന മീറ്റിംഗ് മരണസംഖ്യ കൂടാനും കാരണമായി. സമീപകാലത്ത് ഡെൽഹിയിൽ ഉണ്ടായ ഏറ്റവും വലിയ അപകടമായിരുന്നു ഇത്. മുണ്ട്കാ മെട്രോ സ്‌റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമിക്കുന്ന എസ്ഐ ടെക്നോളജീസ് എന്ന സ്‌ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്.

കെട്ടിടത്തിന് അഗ്‌നിരക്ഷാ സേനയുടെ അനുമതി ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്‌. കൂടാതെ സംഭവത്തിന് പിന്നാലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനിയുടെ ഉടമകളായ ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരെ അറസ്‌റ്റ് ചെയ്‌തു. കെട്ടിട ഉടമ ഇപ്പോഴും ഒളിവിൽ കഴിയുകയാണെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്‌.

Read also: സംസ്‌ഥാനത്ത് മദ്യവില വർധന പരിഗണനയിൽ; എക്‌സൈസ്‌ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE