കടുത്ത പ്രതിസന്ധി; കെഎസ്ആർടിസി ജീവനക്കാരെ കുറയ്‌ക്കേണ്ടി വരുമെന്ന് മന്ത്രി

By Team Member, Malabar News
May Be Decrease The Number Of Employees In KSRTC Due To Fuel Crisis
Ajwa Travels

തിരുവനന്തപുരം: ഇന്ധനവില വർധന തുടരുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ഇത്തരത്തിൽ പ്രതിസന്ധി തുടർന്നാൽ ജീവനക്കാരെ കുറയ്‌ക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകൾ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിൽ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിലവിൽ കെഎസ്ആർടിസിയെ ബൾക്ക് പർച്ചേഴ്‌സിൽ ഉൾപ്പെടുത്തി ഡീസൽ വില വർധിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പ്രതിദിനം വലിയ നഷ്‌ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടാകുന്നത്.

വില വർധനക്കെതിരെ കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ജീവനക്കാരെ കുറയ്‌ക്കുന്ന തീരുമാനം എടുക്കേണ്ടി വരുമെന്ന് മന്ത്രി വ്യക്‌തമാക്കിയിരിക്കുന്നത്.

Read also: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE