തിരുവനന്തപുരം: പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരൺജിത് സിംഗ് ചന്നിക്ക് ആശംസയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. ‘പഞ്ചാബിനെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടേയെന്നും, എല്ലാവിധ ആശംസകളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്‌തു.
ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ വസതിയിൽ എത്തിയാണ് പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരം ഏറ്റത്. മുഖ്യമന്ത്രിക്കൊപ്പം എസ്എസ് രൺധാവയും ബ്രം മൊഹീന്ദ്രയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു.
സത്യപ്രതിജ്‌ഞ ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു എന്നിവർ പങ്കെടുത്തു. അതേസമയം പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ചടങ്ങിൽ നിന്നും വിട്ടു നിന്നു. പഞ്ചാബ് കോൺഗ്രസിൽ അമരീന്ദർ സിംഗും, നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള വിഭാഗീയത രൂക്ഷമായതിനെ തുടർന്നാണ് അമരീന്ദർ സിംഗ് രാജി വച്ചത്.
അമരീന്ദർ സിംഗിന്റെ മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചന്നി ദലിത് സിഖ് വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ്. ഇദ്ദേഹം അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച മന്ത്രിമാരിൽ ഒരാൾ കൂടിയാണ്.
സാധാരണക്കാരന്റെയും കർഷകന്റെയും അടിച്ചമർത്തപ്പെട്ട ഏതൊരാളുടെയും പ്രതിനിധിയാണ് താൻ എന്നായിരുന്നു അധികാരം ഏറ്റതിന് ശേഷം ചരൺജിത് സിംഗ് ചന്നി മാദ്ധ്യമങ്ങളോട് പറഞ്ഞത്.
Hearty congratulations to Shri Charanjit Singh Channi Ji on being appointed as the new Chief Minister of Punjab. Wishing you the best for taking Punjab to new heights.
— Pinarayi Vijayan (@vijayanpinarayi) September 20, 2021
Most Read: തൃക്കാക്കര നഗരസഭാ ഓണസമ്മാന വിവാദം; വിജിലന്‍സ് അന്വേഷണത്തിന് അനുമതി