ശാരീരിക അസ്വസ്‌ഥതകളെ തുടര്‍ന്ന് കമറുദ്ദീന്‍ എംഎല്‍എ ആശുപത്രിയില്‍

By Team Member, Malabar News
Malabarnews_kamaruddin
MC Kamaruddin MLA
Ajwa Travels

കാസര്‍ഗോഡ് : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ എംസി കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്‌ഥതകളെ തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹരോഗം ഉയര്‍ന്നതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്‌ഥതകള്‍ ഉണ്ടാകുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് ഇപ്പോള്‍ കമറുദ്ദീന്‍ എംഎല്‍എ.

കമറുദ്ദീന്‍ കടുത്ത പ്രമേഹ രോഗിയാണെന്ന വിവരം അദ്ദേഹത്തിന്റെ അഭിഭാഷകൻ നേരത്തെ തന്നെ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ മെഡിക്കല്‍ രേഖകള്‍ എല്ലാം തന്നെ പഴയതാണെന്ന വാദമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്റെ വാദം ശരിവച്ച കോടതി കമറുദ്ദീന് ജാമ്യം നിഷേധിക്കുകയായിരുന്നു.

Read also : കാരാട്ട് ഫൈസൽ മൽസരിക്കില്ല; പിൻമാറാൻ ആവശ്യപ്പെട്ട് സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE