തലസ്‌ഥാനത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക്; കണ്ണൂരിൽ പുതിയ ഐടി പാർക്ക്

By News Desk, Malabar News
Kerala budget 2022
Representational Image

തിരുവനന്തപുരം: മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിനായി 100 കോടി വകയിരുത്തി സംസ്‌ഥാന ബജറ്റ്. കിഫ്‌ബിയിൽ നിന്നാകും ഈ തുക അനുവദിക്കുക. ഈ പാർക്ക് തിരുവനന്തപുരത്തായിരിക്കും നിലവിൽ വരികയെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

കണ്ണൂരിൽ പുതിയ ഐടി പാർക്ക് സ്‌ഥാപിക്കും. കണ്ണൂർ, കൊല്ലം ഐടി പാർക്കുകൾക്ക് സ്‌ഥലം ഏറ്റെടുക്കാൻ 1000 കോടി അനുവദിക്കും. സംസ്‌ഥാനത്ത് നാല് സയൻസ് പാർക്കുകൾ സ്‌ഥാപിക്കും. ഇതിനായി ആയിരം കോടി നീക്കിവെക്കും. കൊച്ചി കണ്ണൂർ വിമാനത്താവളങ്ങളോട് ചേർന്നാകും ഇവ സ്‌ഥാപിക്കുക. ഡിജിറ്റൽ സർവകലാശാലക്ക് സമീപം ഡിജിറ്റൽ സയൻസ് പാർക്കും സ്‌ഥാപിക്കും.

ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കിനായി 200 കോടി നീക്കിവെക്കുമെന്നും മന്ത്രി പറഞ്ഞു. 10 മിനി ഫുഡ് പാര്‍ക്കുകള്‍ സ്‌ഥാപിക്കും.കൂടാതെ 2023 മുതൽ പരിസ്‌ഥിതി ബജറ്റ് അവതരിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

Most Read: സൈനികരെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE