പരിശീലനത്തിന് മെസി എത്തും; നാളെ മുതല്‍

By Team Member, Malabar News
Malabarnews_messi
ലയണൽ മെസി
Ajwa Travels

ബാഴ്സലോണ : വിവാദങ്ങള്‍ക്കും വാക് പോരുകള്‍ക്കും ഒടുവില്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി നാളെ മുതല്‍ വീണ്ടും പരിശീലനത്തിനിറങ്ങും. ബാഴ്സലോണ ക്ലബ്ബുമായി ഉണ്ടായ വിവാദങ്ങള്‍ക്ക് ശേഷം മെസിയുടെ ആദ്യ പരിശീലന ക്യാമ്പാണിത്. ബാഴ്സ വിടുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ മെസി പരിശീലനത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. റൊണാള്‍ഡ് കോമനാണ് ഇപ്പോള്‍ ബാഴ്സയുടെ പരിശീലകന്‍. ഇദ്ദേഹത്തിന് കീഴിലുള്ള മെസിയുടെ ആദ്യ പരിശീലനത്തിന് കൂടിയാണ് നാളെ മുതല്‍ തുടക്കമാകുന്നത്.

ഇക്കഴിഞ്ഞ സീസണിന് പിന്നാലെയാണ് മെസി ബാഴ്സലോണ വിടുകയാണെന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. ക്ലബ്ബുമായി ഉണ്ടായ അസ്വാരസ്യങ്ങള്‍ കൊണ്ടാണ് ക്ലബ് വിടാനുള്ള തീരുമാനത്തില്‍ മെസി എത്തിച്ചേര്‍ന്നത്. എന്നാല്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കരാര്‍ അവസാനിക്കുന്നത് വരെ ക്ലബ്ബില്‍ തുടരാന്‍ മെസി തീരുമാനിക്കുകയായിരുന്നു. ബാഴ്സലോണയില്‍ തുടരുമെന്ന പ്രഖ്യാപനത്തിന് ശേഷം മെസ്സി ബാഴ്സലോണ പ്രസിഡന്റ് ബെര്‍തോമ്യുവിനെതിരെ സംസാരിച്ചിരുന്നു. ഭാവിയെ പറ്റി യാതൊരു ചിന്തയുമില്ലാത്ത ആളാണ് ബെര്‍തോമ്യുവെന്ന മെസിയുടെ അഭിപ്രായത്തോട് യോജിക്കുന്നവരാണ് ബാഴ്സലോണ ആരാധകരില്‍ അധികവും. എന്തായാലും പരിശീലനത്തിനായി മെസി തിരികെയെത്തുന്നതോടെ വിവാദങ്ങള്‍ക്ക് കുറവ് വരുമെന്നാണ് ലോക ഫുട്ബോള്‍ ആരാധകരും ക്ലബ്ബ് മാനേജ്മെന്റും വിശ്വസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE