കോട്ടയം: കൊറോണ വ്യാപനത്തെ തുടർന്ന് മാറ്റിവച്ച മഹാത്‌മാ ഗാന്ധി സർവകലാശാലയുടെ പരീക്ഷകൾ ജൂൺ 21 മുതൽ നടത്തും. നാലാം വർഷ ബിഎസ്‌സി നഴ്‌സിങ് പരീക്ഷകൾ ജൂൺ 21നും അവസാന സെമസ്‌റ്റർ ബിഎഡ് പരീക്ഷകൾ ജൂൺ 23നും ആരംഭിക്കും. ആറാം സെമസ്‌റ്റർ ബിരുദ പരീക്ഷകൾ (റഗുലർ, പ്രൈവറ്റ്) ജൂൺ 28ന് ആരംഭിക്കും.
ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് പരീക്ഷ നടത്തുക. നിർദ്ദിഷ്‌ട പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർഥികൾ നേരിട്ട് ഹാജരാകണം. ആഗസ്‌റ്റ് അവസാനവാരം പരീക്ഷഫലം പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
Read also: ഇന്ധന വില വർധന; കണ്ണൂരിൽ സഹകരണ ജീവനക്കാർ പ്രതിഷേധിച്ചു