തമിഴ്‌നാട് നാളെ മുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു

By News Desk, Malabar News
india covid
Representational Image
Ajwa Travels

ചെന്നൈ: കോവിഡ് വ്യാപനം ശക്‌തമായതോടെ തമിഴ്‌നാട്ടിൽ നാളെ മുതൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. തീയേറ്റർ, ജിംനേഷ്യം, ഓഡിറ്റോറിയം, ബാറുകൾ എന്നിവയെല്ലാം അടച്ചിടും.

കല്യാണത്തിന് 50 പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ. മരണാനന്തര ചടങ്ങിന് 25 പേർക്ക് മാത്രമാകും പ്രവേശനം. സിനിമാ ഷൂട്ടിങ്ങടക്കമുള്ളവക്കും നിയന്ത്രണമുണ്ട്. ചെന്നൈയിൽ ഉൾപ്പടെ ഇന്ന് സമ്പൂർണ കർഫ്യൂവാണ്.

അതേസമയം കോവിഡ് ചികിൽസാ സൗകര്യം കൂട്ടാനുള്ള നടപടികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര ഓക്‌സിജൻ ആവശ്യങ്ങൾക്കടക്കം 24 മണിക്കൂർ ഹെൽപ്പ്ലൈൻ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്. 104 എന്ന നമ്പറിലാകും അടിയന്തര സേവനം ലഭ്യമാകുക. സംസ്‌ഥാനത്ത് ഓക്‌സിജൻ നിർമ്മാണവും വർധിപ്പിച്ചു.

Read Also: കേരളത്തിൽ പ്രാണവായു മുടങ്ങില്ലെന്ന ധൈര്യത്തിൽ കേന്ദ്രത്തെ ന്യായീകരിക്കാം; എംബി രാജേഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE