കോഴിക്കോട്: ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്ഐഎൻസി എംഡി എന്‍ പ്രശാന്തിനെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഐഎഎസ് ഉദ്യോഗസ്‌ഥന് മിനിമം വിവരം വേണമെന്നും ആരോട് ചേദിച്ചിട്ടാണ് ട്രോളര്‍ നിര്‍മാണ കരാര്‍ ഉണ്ടാക്കിയതെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു. കോഴിക്കോട് വെള്ളയിൽ മൽസ്യബന്ധന തുറമുഖം ഉൽഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു മന്ത്രി.
ഭൂമിയിലെ എല്ലാ കാര്യവും അറിയാമെന്ന് ആരും ചിന്തിക്കരുത്. 400 ട്രോളറുകള്‍ നിര്‍മിക്കും എന്നൊക്കെ എന്ത് വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പറഞ്ഞത്? 400 ട്രോളര്‍ നിര്‍മിക്കാന്‍ എത്ര സമയം വേണമെന്ന് ചിന്തിക്കണമെന്നും ഒരു ട്രോളര്‍ നിര്‍മിക്കാന്‍ കുറഞ്ഞത് എട്ടു മാസം ആവശ്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആരോട് ചോദിച്ചിട്ടാണ് കരാര്‍ ഉണ്ടാക്കിയത്. മുഖ്യമന്ത്രിയോടോ ഫിഷറീസ് വകുപ്പിനോടോ ചര്‍ച്ച ചെയ്യാതെയാണ് കെഎസ്ഐഎന്‍സി എന്ന പൊതുമേഖലാ സ്‌ഥാപനം കരാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്‌ഥര്‍ അത്തരം നടപടി സ്വീകരിച്ചതെന്നും പ്രശാന്തിനെ പരോക്ഷമായി സൂചിപ്പിച്ച് മന്ത്രി വിമർശിച്ചു. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്‌ഥൻ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്‌തമാക്കി.
Also Read: നാഷണൽ ഹെറാൾഡ് കേസ്; സോണിയ അടക്കമുള്ളവരോട് വിശദീകരണം തേടി ഹൈക്കോടതി