ദേശീയ പതാക തലകീഴായി ഉയർത്തി മന്ത്രി; അറിഞ്ഞത് സല്യൂട്ട് സ്വീകരിച്ച ശേഷം

By Trainee Reporter, Malabar News
Minister hoists national flag upside down

കാസർഗോഡ്: രാജ്യത്തിന്റെ 73ആം റിപ്പബ്‌ളിക് ദിന ആഘോഷത്തിനിടെ കാസർഗോഡ് ദേശീയ പതാക തലതിരിച്ച് ഉയർത്തി. മന്ത്രി അഹമ്മദ് ദേവർകോവിലാണ് പതാക തലതിരിച്ച് ഉയർത്തിയത്. കാസർഗോഡ് മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.

പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രി തെറ്റ് തിരിച്ചറിഞ്ഞത്. മാദ്ധ്യമ പ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. തുടർന്ന് പതാക താഴ്‌ത്തി പിന്നീട് ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു. ജില്ലാ പോലീസ് മേധാവി അടക്കം ചടങ്ങിൽ പങ്കെടുത്തിരുന്നു.

അതേസമയം, സംഭവത്തിൽ കളക്‌ടറുടെ ചാർജുള്ള എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അന്വേഷിച്ച് റിപ്പോർട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് എഡിഎം നിർദ്ദേശം നൽകി. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചു.

Most Read: ലോകായുക്‌ത ഓർഡിനൻസ്; ഗവർണറുടെ നിലപാട് നിർണായകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE