നിപ്പ; രോഗവ്യാപനം തടയാൻ കര്‍മപദ്ധതി തയ്യാറാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

By News Desk, Malabar News
PA Mohammed Riyas has announced a mobile app

കോഴിക്കോട്: നിപ്പ ബാധിച്ച് 12 വയസുകാരന്‍ മരിച്ചതിനെത്തുടര്‍ന്ന് കനത്ത ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്. ശനിയാഴ്‌ച രാത്രി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ രോഗ വ്യാപനം തടയാനുള്ള കര്‍മപദ്ധതി തയ്യാറാക്കിയതായി മന്ത്രി മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ മന്ത്രിമാര്‍, മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 2018ലെ പോലെ രോഗം നിയന്ത്രിക്കുന്നത് ദുര്‍ഘടമായിരിക്കില്ല.

ആശങ്കയ്‌ക്ക്‌ വകയില്ല. ജില്ലയിലെ ഡോക്‌ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം സജ്‌ജരാണ്. ഒരു ടീം ആയി പ്രവര്‍ത്തിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ കോഴിക്കാട്ട് ഉന്നതതല യോഗം ചേരുന്നുണ്ട്. മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും അഹമ്മദ് ദേവര്‍കോവിലും യോഗത്തില്‍ പങ്കെടുക്കും.

അതേസമയം കുട്ടിയുമായി സമ്പര്‍ക്കമുള്ള 17 പേരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി. അതില്‍ അഞ്ചു പേര്‍ കുട്ടിയുടെ അടുത്ത ബന്ധുക്കളാണ്. ഇതുവരെ കുടുംബത്തില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ല. പത്തുമണിയോടെ കുട്ടിയുടെ സംസ്‌കാരം നടത്താനുള്ള ആലാചനകള്‍ നടക്കുകയാണ്.

National News: കോവിഡ് ഇന്ത്യ; 38,091 രോഗമുക്‌തി, 42,766 രോഗബാധ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE