ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,29,88,673 ആയി ഉയർന്നു. 38,091 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്.
4,10,048 സജീവ കേസുകളാണ് രാജ്യത്തുള്ളത്. രോഗമുക്‌തി നിരക്ക് നിലവിൽ 97.42 ശതമാനമാണ്. ഇതുവരെ 3,21,38,092 പേരാണ് രാജ്യത്ത് രോഗമുക്‌തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്. ഇന്നലെ 29,682 കോവിഡ് പോസിറ്റീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട് ചെയ്‌തത്. സംസ്‌ഥാനത്ത് ഇന്നലെ 142 കോവിഡ് മരണങ്ങളും സ്‌ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 66.89 കോടിയിലധികം വാക്‌സിൻ ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4.37 കോടിയിലധികം വാക്‌സിൻ ഡോസുകൾ ഇവിടങ്ങളിൽ ഇപ്പോഴും ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
#Unite2FightCorona#LargestVaccineDrive
𝗖𝗢𝗩𝗜𝗗 𝗙𝗟𝗔𝗦𝗛https://t.co/uMAJFOTNyo pic.twitter.com/HszCeieSEj
— Ministry of Health (@MoHFW_INDIA) September 5, 2021
Most Read: കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ്പ; സ്‌ഥിരീകരിച്ച് ആരോഗ്യമന്ത്രി