സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം; 29 പേർ അറസ്‌റ്റിൽ

By Team Member, Malabar News
Girl Raped In Maharashtra
Ajwa Travels

താനെ: സ്വകാര്യ വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ മാസങ്ങളോളം കൂട്ട ബലാൽസംഗത്തിന് ഇരയാക്കി. മഹാരാഷ്‌ട്രയിലാണ് ആൺ സുഹൃത്ത് പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ 29 പ്രതികൾ മഹാരാഷ്‌ട്രയിലെ താനെയിൽ അറസ്‌റ്റിലായി.

കഴിഞ്ഞ ജനുവരി മുതലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് നേരെ ആൺ സുഹൃത്ത് ലൈംഗിക അതിക്രമം നടത്തുകയും, തുടർന്ന് അത് ഫോണിൽ ചിത്രീകരിക്കുകയും ചെയ്‌തിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ സുഹൃത്തുക്കളുടെ കയ്യിൽ കിട്ടിയതോടെയാണ് ഇവരും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കാൻ തുടങ്ങിയത്.

ഒടുവിൽ 29 പേർക്കെതിരെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്‌റ്റ് ചെയ്‌ത പ്രതികളിൽ 2 പേർ പ്രായപൂർത്തി ആകാത്തവരാണ്. കൂടാതെ എല്ലാവരും 16നും 23നും ഇടയിൽ പ്രായമുള്ളവരാണെന്നും പോലീസ് വ്യക്‌തമാക്കി. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേസന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

Read also: പോലീസിന്റെ പെരുമാറ്റ ചട്ടം; പ്രത്യേക പരിശീലനം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE