കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ മാതാവും രണ്ടാനച്ഛനും ഉള്‍പ്പടെ എട്ടുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി. ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവും മറ്റ് പ്രതികള്‍ക്ക് 10 വര്‍ഷത്തെയും തടവ് ശിക്ഷ കോടതി വിധിച്ചു. കോഴിക്കോട് അതിവേഗ കോടതിയാണ് വിധി പറഞ്ഞത്. സംഭവം നടന്ന് 14 വര്‍ഷത്തിനു ശേഷമാണ് വിധി.
സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ പ്രതികള്‍ അഞ്ച് വര്‍ഷത്തെ തടവും ശിക്ഷയും അനുഭവിക്കണം. അതേസമയം കേസില്‍ രണ്ടുപേരെ തെളിവില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്‌തരാക്കി.
കുട്ടിയെ മാതാവിന്റെ ഒത്താശയോടെ രണ്ടാനച്ഛനാണ് ആദ്യം പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പിന്നീട് ഇയാള്‍ പല ആളുകള്‍ക്കും കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്‌തു നല്‍കുകയായിരുന്നു.
Malabar News: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു