ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ആശങ്ക വേണ്ടെന്ന് ജോസ് കെ മാണി

By Staff Reporter, Malabar News
jose k mani about minority scholarship
Jose K Mani

കോട്ടയം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ ആശങ്കക്ക് വകയില്ലെന്ന് കേരള കോൺഗ്രസ് എം ചെയ‍ർമാൻ ജോസ് കെ മാണി. ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് സർക്കാർ ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ തീരുമാനമെടുത്തത്.

ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ ആനുകൂല്യം ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നവർക്ക് ആ വിഹിതത്തിൽ കുറവുണ്ടാകില്ലെന്ന് സർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഇക്കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്നും ജോസ് കെ മാണി പറ‍ഞ്ഞു.

പാലായിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം നടത്തുന്നത് സംഘടനാപരമായ അന്വേഷണമാണ്. അതിൽ അഭിപ്രായം പറയാനില്ല. സിപിഎം അടക്കമുള്ള എല്ലാ പ്രസ്‌ഥാനങ്ങളും തോറ്റാലും ജയിച്ചാലും എല്ലാ ഇടത്തും പരിശോധന നടത്താറുണ്ട്, അത് സ്വഭാവികമാണ്.

ഈ അന്വേഷണം സിപിഎമ്മിന്റെ ആഭ്യന്തരകാര്യമാണ്. അക്കാര്യത്തിൽ അഭിപ്രായം പറയുന്നതിൽ പ്രസക്‌തിയില്ല. ഞങ്ങളുടെ വിലയിരുത്തൽ പാർട്ടി തലത്തിൽ സംഘടനപരമായി നടന്ന് കൊണ്ടിരിക്കുകയാണ്; ജോസ് കെ മാണി പറഞ്ഞു.

Read Also: കേരളത്തിലെ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE