ന്യൂഡെൽഹി: ഛത്തീസ്ഗഡില്‍ കാണാതായ സിആര്‍പിഎഫ് ജവാന്‍ മാവോയിസ്‌റ്റ് തടങ്കലിലെന്ന് റിപ്പോർട്. ജവാന്‍ തങ്ങളുടെ കസ്‌റ്റഡിയിൽ ഉണ്ടെന്ന് മാവോയിസ്‌റ്റുകള്‍ പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. അതേസമയം, ഛത്തീസ്ഗഡിലെ മാവോയിസ്‌റ്റ് ആക്രമണത്തിൽ നിലപാട് കടുപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ന് രാവിലെ അഭ്യന്തര മന്ത്രി അമിത് ഷാ ജഗദല്‍പൂരില്‍ എത്തി. വീരമൃത്യു വരിച്ച 22 ജവാൻമാർക്ക് ആദരാഞ്‌ജലി അര്‍പ്പിച്ചു.
ഇതിന് പിന്നാലെ വിളിച്ച ഉന്നതല യോഗത്തില്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രിയും ഉന്നത കേന്ദ്ര- സംസ്‌ഥാന സേനകളിലെയും ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുത്തു. മാവോയിസ്‌റ്റ് വിരുദ്ധ നടപടികള്‍ ശക്‌തമാക്കാനുള്ള നടപടികളാണ് പ്രധാനമായും യോഗത്തിൽ ചര്‍ച്ച ചെയ്‌തത്. യോഗത്തിന് ശേഷം പരുക്കേറ്റ ജവാൻമാരെ കണ്ട അമിത്ഷാ സംഭവ സ്‌ഥലത്തും നേരിട്ടെത്തി. ശേഷം മന്ത്രി മടങ്ങുന്നതിന് തൊട്ടു മുന്‍പാണ് കാണാതായ ജവാന്‍ തങ്ങളുടെ കസ്‌റ്റഡിയിൽ ഉണ്ടെന്ന് മാവോയിസ്‌റ്റുകള്‍ പ്രാദേശിക മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
Read also: എൻവി രമണ അടുത്ത ചീഫ് ജസ്‌റ്റിസ്; ശുപാർശ രാഷ്‌ട്രപതി അംഗീകരിച്ചു