‘മിഷൻ സി’ ഒരു മികച്ച എൻഗേജിങ് ത്രില്ലർ; സംവിധായകൻ ജോഷി

By Central Desk, Malabar News
Ajwa Travels

നവംബർ 5ന് തിയേറ്റർ റിലീസിന് തയ്യാറായിരിക്കുന്ന ‘മിഷൻ സി’ മൂവിയുടെ പ്രിവ്യുകണ്ട ശേഷം മലയാളത്തിന്റെ എക്കാലത്തെയും ‘രാജ സംവിധായകൻ’ ജോഷി പറഞ്ഞ അഭിപ്രായം ‘മികച്ച എൻഗേജിങ് ത്രില്ലർ ചിത്രം’ എന്നാണ്.

ഈ വാക്കുകൾ മിഷൻ സിയുടെ പ്രതീക്ഷ ഏറെ ഉയർത്തുകയാണ്. കാരണം, മലയാളത്തിലെ ത്രില്ലർ സിനിമകളുടെയും ആക്ഷൻ സിനിമകളുടെയും സംവിധാന കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന ജോഷിയാണ് അഭിപ്രായം പറഞ്ഞിരിക്കുന്നത് എന്നത് കൊണ്ടാണത്.

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിഷന്‍ സി. അപ്പാനി ശരത്, കൈലാഷ് എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ത്രില്ലര്‍ ചിത്രത്തിൽ ക്യാപ്റ്റന്‍ അഭിനവായാണ് കൈലാഷ് വേഷമിടുന്നത്. ഏറെക്കാലത്തിന് ശേഷം തിയേറ്ററിൽ റിലീസ് ആകാനിരിക്കുന്ന ത്രില്ലർ ചിത്രങ്ങളിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിഷൻ സി.

‘മിഷന്‍ സി’യുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് വിനോദ് ഗുരുവായൂർ തന്നെയാണ്. സിനിമയുടെ ഹിന്ദി അവകാശം റിലീസിന് മുൻപ് തന്നെ വിൽപനനടത്തി ചരിത്രം കുറിച്ച സിനിമകൂടിയാണ് മിഷൻ സി. ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക. അപ്പാനി ശരത്, കൈലാഷ്, എന്നിവരെകൂടാതെ മേജര്‍ രവി, ജയകൃഷ്‌ണൻ, ഋഷി തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം.

ഉദ്യോഗജനകമായ വഴിയിലൂടെ വികസിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന ‘ഒരടിപൊളി’ ‘റിയലിസ്‌റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ‘മിഷൻ സി’ എന്നും പ്രേക്ഷകരെ ബോറടിപ്പിക്കാത്ത സിനിമയായിരിക്കും മിഷൻ സി എന്നും സംവിധായകനും ഉറപ്പു പറയുന്നുണ്ട്. സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ് നടത്തുന്നത് സിങ്കപ്പൂര്‍ ആസ്‌ഥാനമായ റോഷിക എന്റര്‍പ്രൈസാണ്.

'Mission C' is a Great Engaging Thriller; Director Joshiy

Most Read: തിരുവനന്തപുരത്തെ ക്യാംപസ് ഫ്രണ്ട് മാർച്ച്; യുപി പോലീസ് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE