കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികൾ ജാമ്യാപേക്ഷ നൽകി. ആത്‍മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളായ ഭർത്താവും മാതാപിതാക്കളുമാണ് ജാമ്യാപേക്ഷ നൽകിയത്. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
ആത്‍മഹത്യയുമായി ബന്ധമില്ലെന്ന് പ്രതികൾ ആരോപിച്ചു. ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നും ഹരജിയിൽ പറയുന്നു. മോഫിയയുടെ ആത്‍മഹത്യക്ക് തങ്ങളല്ല കാരണമെന്നും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റമെന്നുമായിരുന്നു ഇവരുടെ വാദം. കേസിൽ നേരത്തെ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളിയിരുന്നു.
അതേസമയം സുഹൈലിന്റെ മൊബൈൽ ഫോൺ അടക്കം ശാസ്‌ത്രീയയമായി പരിശോധിച്ച് തെളിവ് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പട്ടിട്ടുണ്ട്. കഴിഞ്ഞ മാസമാണ് നിയമ വിദ്യാർഥിനി മൊഫിയ പർവീണിന്റെ ആത്‍മഹത്യ കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഭർത്താവിന്റെ വീട്ടിൽ മൊഫിയ പർവീൺ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു.
Read Also: ഇന്ന് മുതൽ രാമസിംഹന്‍; ഇസ്‌ലാം മതം ഉപേക്ഷിച്ച് അലി അക്ബര്‍