കള്ളപ്പണം വെളുപ്പിക്കൽ; ഡെൽഹി മന്ത്രി സത്യേന്ദർ ജെയിൻ അറസ്‌റ്റിൽ

By Desk Reporter, Malabar News
Money laundering; Delhi Minister Satyender Jain arrested
Ajwa Travels

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തു. അരവിന്ദ് കെജ്‌രിവാൾ സർക്കാരിലെ മന്ത്രിയായ ഇദ്ദേഹം 2015-16 കാലയളവിൽ കൊൽക്കത്ത ആസ്‌ഥാനമായുള്ള ഒരു സ്‌ഥാപനവുമായി ഹവാല ഇടപാടിൽ പങ്കെടുത്തതായി അന്വേഷണ ഏജൻസി ആരോപിച്ചു.

ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഉടമസ്‌ഥതയിലുള്ള 4.81 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി രണ്ട് മാസത്തിന് ശേഷമാണ് അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്. തന്റെ സഹപ്രവർത്തകനായ സത്യേന്ദർ ജെയിനെ ഇഡി അറസ്‌റ്റ് ചെയ്യുമെന്ന് അദ്ദേഹത്തിന്റെ വൃത്തങ്ങൾ തന്നോട് പറഞ്ഞതായി ഈ വർഷം ജനുവരിയിൽ ഒരു റാലിക്കിടെ ഡെൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ പറഞ്ഞിരുന്നു.

Most Read:  ഓഫ് റോഡ് റൈഡ്; നടൻ ജോജു ജോര്‍ജ് പിഴ അടച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE