മൊറട്ടോറിയം; 2 വര്‍ഷത്തേക്ക് കൂടി നീട്ടാനാവുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

By News Desk, Malabar News
MalabarNews_Nirmala Sithaaraman
Nirmala Sitharaman, Minister of Finance of India

ഡല്‍ഹി: മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ബാങ്ക് വായ്പകള്‍ക്ക് ആര്‍.ബി.ഐ പ്രഖ്യാപിച്ച മൊറട്ടോറിയം ഓഗസ്റ്റ് 31 നു അവസാനിച്ചിരുന്നു. എന്നാല്‍ വായ്പ എടുത്തവര്‍ക്ക് ആശ്വസിക്കാവുന്ന നിലപാടാണ് കേന്ദ്രം ഇപ്പോള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

മൊറട്ടോറിയം കാലയളവില്‍ പലിശക്ക് പലിശ നല്‍കുന്നത് എഴുതിത്തളളുന്ന വിഷയത്തില്‍ കോടതി കേന്ദ്രത്തോട് അഭിപ്രായം ചോദിച്ചു. കേന്ദ്രവും ആര്‍.ബി.ഐ.ബാങ്കേഴ്സ് അസോസിയേഷനും ഒന്നിച്ചിരുന്ന് പരിഹാരം കാണേണ്ടുന്ന വിഷയമാണിത് എന്നാണ് ഈ കാര്യത്തില്‍ കേന്ദ്രം മറുപടി അറിയിച്ചത്. അതിനായി അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

ഏതൊക്കെ മേഖലകളിലാണ് ആനുകൂല്യം നല്‍കേണ്ടത് എന്നതു സംബന്ധിച്ചും സര്‍ക്കാര്‍ പഠിച്ചുവരികയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുളള ബെഞ്ച് ബുധനാഴ്ചത്തേക്ക് മാറ്റി.

കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ മാര്‍ച്ച് 1 മുതല്‍ ഓഗസ്റ്റ് വരെ രണ്ടു ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്. സെപ്റ്റംബര്‍ 1 മുതല്‍ വായ്പകള്‍ അടച്ചു തുടങ്ങണമെന്നും ഇനിയും കാലാവധി നീട്ടി നല്‍കേണ്ടതിലെന്നും കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാല്‍ മൊറട്ടോറിയം കാലാവധി നീട്ടാനായി കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE