കോവിഡ് വാക്‌സിൻ; കേരളത്തിൽ 3.79 ലക്ഷം ഡോസ് കൂടി എത്തിച്ചു

By Team Member, Malabar News
Covid Vaccine Kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതിൽ 1,48,690 ഡോസ് വാക്‌സിൻ കൊച്ചിയിലും, 1,01,500 ഡോസ് വാക്‌സിൻ കോഴിക്കോടും എത്തിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്തേക്കുള്ള 1,28,500 ഡോസ് വാക്‌സിന്‍ ഇന്ന് രാത്രിയോടെ എത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.

ഇന്ന് കേരളത്തിലെത്തിയ വാക്‌സിൻ ഡോസുകൾ കൂടിയായപ്പോൾ ആകെ 1,41,58,890 ഡോസ് വാക്‌സിനാണ് സംസ്‌ഥാനത്തിന്‌ ലഭ്യമായത്. ഇതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡും, 1,37,580 ഡോസ് കൊവാക്‌സിനും ഉള്‍പ്പടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്‌ഥാനം വാങ്ങിയത്. അതേസമയം 1,14,53,120 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും, 13,63,230 ഡോസ് കൊവാക്‌സിനും ഉള്‍പ്പടെ ആകെ 1,28,16,350 ഡോസ് വാക്‌സിനാണ് കേന്ദ്രം നൽകിയത്.

സംസ്‌ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,51,18,109 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ വിതരണം ചെയ്‌തത്‌. അതില്‍ 1,13,54,565 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും, 37,63,544 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

Read also : സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം; നിരാഹാരവുമായി സഹതടവുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE