ന്യൂഡെൽഹി: സിൽവർ ലൈൻ പദ്ധതിക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജ്യസഭയിൽ. പദ്ധതി നടപ്പിലാക്കാൻ കേരളം തിടുക്കം കാട്ടരുതെന്നും, വളരെ സങ്കീർണമായ ഒരു പദ്ധതിയാണ് ഇതെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോയാൽ സാങ്കേതികവും പാരിസ്‌ഥിതികവുമായ പല പ്രശ്‌നങ്ങളും ഉണ്ടായേക്കാമെന്നും, ഇവ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ വലിയ ജനകീയ പ്രശ്‌നങ്ങളാണ് സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാനത്ത് നടക്കുന്നത്. അതിനാൽ തന്നെ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നടപടി വളരെയധികം ആലോചിച്ചു വേണമെന്നും മന്ത്രി അറിയിച്ചു. സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ 63,000 കോടി രൂപയുടെ ചിലവുണ്ടെന്നാണ് കേരളം വ്യക്‌തമാക്കുന്നത്. എന്നാൽ ഈ കണക്ക് തെറ്റാണെന്നും റെയിൽവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒരു ലക്ഷം കോടിക്ക് മേൽ ചിലവ് പദ്ധതിക്കുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
പദ്ധതിക്കെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് കേരളത്തിന്റെ നൻമ മുൻനിർത്തി നല്ലൊരു തീരുമാനം എടുക്കണമെന്ന് വ്യക്‌തമാക്കിയ മന്ത്രി അതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് കേരളത്തിലെ എംപിമാർക്ക് നിർദ്ദേശം നൽകുകയും ചെയ്‌തു.
Read also: യുവാവ് സഹോദരനെ കൊലപ്പെടുത്തിയ കേസ്; അമ്മയും പ്രതി