നവജാത ശിശുവിനെ പ്ളാസ്‌റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞ് അമ്മ

By News Bureau, Malabar News
newborn-baby-
Representational Image

ആലപ്പുഴ: നവജാത ശിശുവിനെ അമ്മ പ്ളാസ്‌റ്റിക് കൂടിലാക്കി വീടിന് സമീപത്തെ തോട്ടിലെറിഞ്ഞു. സംഭവം ഭര്‍തൃ സഹോദരന്‍ കണ്ടതിനാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി.

നിലവിൽ കുഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലിയില്‍ വ്യാഴാഴ്‌ച വൈകീട്ടായിരുന്നു 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞത്. ഏഴാം മാസം പ്രസവിച്ചതിനാല്‍ അമ്മയും കുഞ്ഞും വീട്ടിലെ മുറിയില്‍ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. മൂത്തമകനെ കാണാതാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് അമ്മ പറയുന്നത്.

അതേസമയം, യുവതിക്ക് മാനസിക അസ്വസ്‌ഥതകളുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. യുവതിയെ മാനസികാരോഗ്യ വിദഗ്‌ധരെ കാണിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി.

Most Read: വിദ്വേഷ മുദ്രാവാക്യം: ഉത്തരവാദികൾ സംഘാടകർ; ഹൈക്കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE