മുജാഹിദുകള്‍ സമുദായത്തിന് ബാധ്യത; അവർ തെറ്റ് തിരുത്തണം; ഖലീൽ ബുഖാരി തങ്ങൾ

ആദര്‍ശങ്ങളെയും നിലപാടുകളെയും തകര്‍ക്കുന്ന നശീകരണ ധാരകളാണ് മുജാഹിദ് പ്രസ്‌ഥാനങ്ങളുടെ അടിസ്‌ഥാന മുഖമുദ്രയെന്നും ഇവരുടെ മതപരവും രാഷ്‌ട്രീയവുമായ പരാജയങ്ങളെ മറച്ചുവെക്കാനുള്ള ഇടത്താവളമായി 'സമുദായ ഐക്യം' എന്ന പ്ളാറ്റ് ഫോമിനെ ഇവര്‍ പൊക്കിപിടിക്കുന്നത് തിരിച്ചറിയാന്‍ സുന്നികള്‍ക്ക് കഴിയുമെന്നും ബുഖാരി തങ്ങൾ.

By Central Desk, Malabar News
Mujahid is the Liability to the Islam -They must right the wrong - khaleel bukhari thangal
ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ 'സുന്നി ആദര്‍ശ സമ്മേളനം' അഭിസംബോധന ചെയ്യുന്നു

മലപ്പുറം: മുഖ്യധാരാ മുസ്‌ലിം സമൂഹത്തെ, മതഭ്രഷ്‌ട് കല്‍പിച്ച് സമുദായത്തില്‍ ഭിന്നിപ്പ് സൃഷ്‌ടിക്കുകയും തീവ്രവാദത്തിലൂടെ മുസ്‌ലിം യുവാക്കളെ വഴിതെറ്റിക്കുകയും ചെയ്യുന്ന മുജാഹിദുകള്‍ മുസ്‌ലിം സമുദായത്തിന് ബാധ്യതയായി തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍.

കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറത്ത് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കവേയാണ് ഇദ്ദേഹം മുജാഹിദ് പ്രസ്‌ഥാനങ്ങളെ ശക്‌തമായ ഭാഷയിൽ വിമർശിച്ചത്. പരമ്പരാഗതമായി മുസ്‌ലിംകൾ സ്വീകരിച്ചു വരുന്ന ആദര്‍ശങ്ങളെയും നിലപാടുകളെയും തകര്‍ക്കുന്ന നശീകരണ ധാരകളാണ് മുജാഹിദ് പ്രസ്‌ഥാനങ്ങളുടെ അടിസ്‌ഥാന മുഖമുദ്രയെന്നും ഇദ്ദേഹം പറഞ്ഞു.

‘മുജാഹിദുകളുടെ മതപരവും രാഷ്‌ട്രീയപരവുമായ പരാജയങ്ങളെയും ഒറ്റപ്പെടലുകളെയും മറച്ചുവെക്കാനുള്ള ഇടത്താവളമായി മാറ്റാന്‍ ‘സമുദായ ഐക്യം’ എന്ന പ്ളാറ്റ് ഫോമിനെ പൊക്കി പിടിക്കാന്‍ കുൽസിത ശ്രമം ഇവര്‍ നടത്തി വരുന്നുണ്ട്. ഇത് തിരിച്ചറിയാന്‍ സുന്നികള്‍ക്ക് കഴിയും. സുന്നി ആദര്‍ശത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കത്തെയും സമസ്‌ത പിന്തുണക്കില്ല. ആദര്‍ശപരമായ യോജിപ്പുള്ളവരുടെ ഐക്യത്തിനേ സാമുദായിക ശാക്‌തീകരണം സാധ്യമാക്കാന്‍ കഴിയൂ എന്നതാണ് നമ്മുടെ അനുഭവം’ -ഖലീൽ ബുഖാരി തങ്ങൾ വ്യക്‌തമാക്കി.

‘ശരിയായ ഇസ്‌ലാമിക ആദര്‍ശ പ്രചാരണവും അതിനൊപ്പം രാജ്യത്ത് സമാധാനവും സുരക്ഷയും നടപ്പിലാക്കുകയുമാണ് സമസ്‌തയുടെ ലക്ഷ്യം. തീവ്ര ചിന്താധാരകളെ പ്രതിരോധിക്കേണ്ട ലക്ഷ്യം സമസ്‌ത വിജയിപ്പിച്ചെടുത്തിട്ടുണ്ട്. ഇസ്‌ലാമിക ജീവിത മാര്‍ഗങ്ങളുടെയും സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും മനോഹരമായ മാര്‍ഗങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് സമസ്‌തയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്’. -ബുഖാരി തങ്ങൾ വിശദീകരിച്ചു.

Mujahid is the Liability to the Islam -They must right the wrong - khaleel bukhari thangal
സുന്നി ആദര്‍ശ സമ്മേളനത്തിൽ നിന്നുള്ള ദൃശ്യം

‘ആദര്‍ശ സംരക്ഷണം എന്നത് ഒരേ സമയം സമുദായ ശാക്‌തീകരണവും സാമൂഹിക മുന്നേറ്റവും ആക്കി മാറ്റാം എന്നതിന്റെ ഉദാഹരണമാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സമസ്‌തയും കീഴ്‌ഘടകമായ കേരള മുസ്‌ലിം ജമാഅത്തും മറ്റു പോഷക സംഘടനകളും നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍. മുസ്‌ലിം പാരമ്പര്യത്തിന്റെ ചരിത്രപരമായ തുടര്‍ച്ചയെ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സമസ്‌ത കേരളത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്’. -ബുഖാരി തങ്ങള്‍ ചൂണ്ടികാട്ടി.

Most Read: ‘ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം അനുവദിക്കില്ല’; കേന്ദ്രം സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE