ഇടതു ഭരണത്തില്‍ ആരോഗ്യ മേഖല തകര്‍ന്നു; കോവിഡ് നിയന്ത്രണം താളം തെറ്റിയെന്നും മുല്ലപ്പള്ളി

By Staff Reporter, Malabar News
kerala image_malabar news
Mullappally Ramachandran
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ രംഗം ഇടതു ഭരണത്തില്‍ തകര്‍ന്നെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് നിയന്ത്രണം പൂര്‍ണമായും താളംതെറ്റിയെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരോട് സര്‍ക്കാര്‍ അവഗണന തുടരുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇത് അംഗീകരിക്കാന്‍ ആവില്ലെന്നും പരിമിത സാഹചര്യത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് മെച്ചപ്പെട്ട ജോലി സാഹചര്യം ഒരുക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടുന്നും കെപിസിസി പ്രസിഡന്റ് ആരോപണം ഉയര്‍ത്തി.

സര്‍ക്കാരിന്റെ വീഴ്‌ചകള്‍ക്ക് ഉത്തരാവാദികളായി ആരോഗ്യ പ്രവര്‍ത്തകരെ ചിത്രീകരിക്കുകയും പ്രതികാര നടപടി എടുക്കുകയും ചെയ്യുന്നു. ഇത് പ്രതിഷേധാര്‍ഹമാണ്. മുല്ലപ്പള്ളി പറഞ്ഞു. കൂടാതെ കോവിഡ് ഇതര രോഗികളെ ചികില്‍സിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

Read Also: വൈദ്യശാസ്‌ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

കേന്ദ്ര അന്വേഷണ ഏജന്‍സികളെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ലൈഫ് മിഷന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് തുടങ്ങിയ ഇടപാടുകളുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പറഞ്ഞ മുല്ലപ്പള്ളി ഐ ഫോണുമായി ബന്ധപ്പെട്ട യുണിടാക് എംഡിയുടെ ആരോപണം വ്യാജമാണെന്നും ഇതിന് പിന്നില്‍ സി പി ഐ എമ്മാണെന്നും ആരോപിച്ചു.

ഐഫോണ്‍ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ ഡിജിപി നടപടിയെടുക്കുന്നില്ല. മൂന്ന് ഫോണുകള്‍ ആരുടെ പക്കലെന്ന് വ്യക്തമായ സ്ഥിതിക്ക് നാലാമത്തേത് ഏത് സിപിഐഎം ഉന്നത നേതാവിന്റെ മക്കളുടെ കൈയിലാണെന്ന് ഡിജിപി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

 National News: ആര്‍ജെഡിയുടെ ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE