ഇടുക്കി: മുല്ലപ്പെരിയാറിലെ സ്‌ഥിതി ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. മേൽനോട്ട സമിതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. ഇടുക്കി ജില്ലാ കളക്‌ടറുടെ അദ്ധ്യക്ഷതയിൽ രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാറിൽ ആണ് യോഗം ചേരുക.
എഡിഎം, ജില്ലാ പോലീസ് മേധാവി, തഹസിൽദാർ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. അതിനിടെ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട് കേരളം തയ്യാറാക്കി വരികയാണ്. 1500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
പുതിയ ഡിപിആർ ഡിസംബറിൽ സർക്കാരിന്റേയും കേന്ദ്ര ജല കമ്മിഷന്റേയും പരിഗണനയ്‌ക്ക് സമർപ്പിക്കും. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ നിലവിൽ ആശങ്ക വേണ്ടെന്നാണ് സംസ്‌ഥാന സർക്കാർ നിലപാട്.
Also Read: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇന്ന് തുറക്കും