വരുന്നു മൾട്ടി ലെവൽ കാർ പാർക്കിങ് ; മൂ​ന്നു ബ​ങ്കു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി

By Desk Reporter, Malabar News
multilevel-car-parking-Malabar-News
Representational Image
Ajwa Travels

ക​ണ്ണൂ​ർ: മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെ നിർമ്മാണത്തിനായി കണ്ണൂർ എ​സ്.​ബി.ഐക്ക്​ മു​ന്നി​ലെ പീ​താം​ബ​ര പാ​ർ​ക്കി​ലുള്ള മൂ​ന്നു ബ​ങ്കു​ക​ൾ കോ​ർ​പ​ഷേ​ൻ അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി. കോർപറേഷന്റെ അ​നു​മ​തി​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ചു ബ​ങ്കു​കളിൽ മൂന്നെണ്ണമാണ് പൊളിച്ചു നീക്കിയത്.

അ​മൃ​ത്​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തിയാണ് പീ​താം​ബ​ര പാ​ർ​ക്കി​ൽ മ​ൾ​ട്ടി ലെ​വ​ൽ കാ​ർ പാ​ർ​ക്കി​ങ്​ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​​ത്. ഭൂ​മി അ​ള​ന്ന്​ കൈ​മാ​റി​യാ​ൽ മാ​ത്ര​മേ പാർക്കിങ്ങിന്റെ നിർമ്മാണ പ്ര​വൃ​ത്തി തു​ട​ങ്ങു​ക​യു​ള്ളൂ.

ഇതിന്റെ ഭാ​ഗ​മാ​യി അ​ഞ്ച്​ ബ​ങ്ക്​​ ഉ​ട​മ​ക​ൾ​ക്കും ഒ​ഴി​യാ​ൻ ആവശ്യപ്പെട്ട് കോ​ർ​പ​റേ​ഷ​ൻ നോ​ട്ടി​സ്​ ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ഒ​ഴി​യാ​ൻ തയ്യാറായ മൂന്ന് പേരുടെ ബ​ങ്കു​ക​ളാ​ണ്​ പൊ​ളി​ച്ചു​നീ​ക്കി​യ​ത്. മ​റ്റു ര​ണ്ട്​​ ഉ​ട​മ​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച്​ കോ​ർ​പ​റേ​ഷ​ന്​ നോ​ട്ടീ​സ്​ കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത്​ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി.​ഒ. മോ​ഹ​ന​ൻ പ​റ​ഞ്ഞു.

പാ​ർ​ക്കി​നു സ​മീ​പ​ത്തെ കെ.​എ​സ്.​ഇ.​ബി​യു​ടെ ട്രാ​ൻ​സ്​​ഫോ​മ​റും മാ​റ്റി സ്​​ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ന്​ ഒൻപതു ക്ഷം രൂ​പ​യു​ടെ എ​സ്​​റ്റി​മേ​റ്റ്​ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ ത​യാ​റാ​ക്കി​യി​രു​ന്നു. ഈ ​തു​ക കെ.​എ​സ്.​ഇ.​ബി​ക്ക്​ അ​ട​ച്ച​താ​യും അ​ദ്ദേ​ഹം വ്യക്തമാക്കി.

Note: This is a demo news content for trail run purpose

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE