മുനമ്പം വഖഫ് ഭൂമി പ്രശ്‌നം; ഇടപെട്ട് സർക്കാർ- ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെയാണ് മുനമ്പത്തെ കുടുംബങ്ങൾക്ക് ഭൂമിയുടെ റവന്യൂ അവകാശങ്ങൾ നഷ്‌ടമായത്‌. മൽസ്യത്തൊഴിലാളികൾ ഉൾപ്പടെ സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന പ്രദേശത്ത് 600ലേറെ കുടുംബങ്ങൾ എപ്പോൾ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്.

By Senior Reporter, Malabar News
CM office on Amount spent in Wayanad
Image source: FB/PinarayiVijayan | Cropped by MN
Ajwa Travels

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് സംസ്‌ഥാന സർക്കാർ. ഉപതിരഞ്ഞെടുപ്പിന് ശേഷം 16നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ റവന്യൂ മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്‍ദുറഹ്‌മാനും വഖഫ് ബോർഡ് ചെയർമാനും യോഗത്തിൽ പങ്കെടുക്കും.

നിയമപരമായ സാധ്യതകൾ നേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ പുനഃസ്‌ഥാപിക്കുന്നതിലാകും ചർച്ച. കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്‌ഥിതി അടക്കം യോഗത്തിൽ ചർച്ച ചെയ്യും. അതിനിടെ, പ്രശ്‌നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സതീശൻ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും.

അതേസമയം, മുനമ്പം ഭൂമി പ്രശ്‌നത്തിൽ തീരദേശ വാസികളുടെ നിരാഹാര സമയം 23ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അവകാശം പുനഃസ്‌ഥാപിച്ച് കിട്ടുന്നത് വരെ സമരം തുടരുമെന്ന് സമര സമിതി വ്യക്‌തമാക്കി. വർഷങ്ങളായി പ്രദേശത്തെ ജനങ്ങൾ പ്രതിസന്ധിയിലാണ്. മൽസ്യത്തൊഴിലാളികൾ ഉൾപ്പടെ സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന പ്രദേശത്ത് 600ലേറെ കുടുംബങ്ങൾ എപ്പോൾ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്.

വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെയാണ് മുനമ്പത്തെ കുടുംബങ്ങൾക്ക് ഭൂമിയുടെ റവന്യൂ അവകാശങ്ങൾ നഷ്‌ടമായത്‌. ഭൂമി സ്വന്തം പേരിലാണെങ്കിലും കരം അടയ്‌ക്കാൻ പോലും സാധികാത്ത അവസ്‌ഥയാണ് നിലവിലുള്ളത്. എന്ത് വന്നാലും ഞങ്ങൾ വീടുവിട്ടിറങ്ങില്ലെന്ന് ജനങ്ങൾ പറയുന്നു.

വെടിവെച്ച് കൊന്നാലും വീട് വിട്ടിറങ്ങില്ല. സമാധാനത്തോടെ ജീവിച്ചിരുന്നതാണ്. ഇതിനിടെ, ഭൂമി അവരുടേതാണെന്ന് പറഞ്ഞ് വന്നിരിക്കുകയാണ്. ഒരു പ്രാവശ്യം അവർ വന്നതാണ്. ഇപ്പോൾ വീണ്ടും വന്നിരിക്കുകയാണ്. പെട്ടെന്ന് കുറച്ച് പണത്തിന് ആവശ്യം വന്നാൽ ലോൺ എടുക്കാൻ പോലും സാധിക്കില്ല. കരം അടയ്‌ക്കാൻ പോലും സാധിക്കുന്നില്ല. ഞങ്ങൾ ഇനി എന്താണ് ചെയ്യേണ്ടതെന്നും പ്രദേശവാസികൾ ചോദിക്കുന്നു.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE