മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥ് കൊലപാതകം; നാല് പ്രതികൾക്ക് ജീവപര്യന്തം

2008ലാണ് ഇന്ത്യ ടുഡേ മാദ്ധ്യമപ്രവർത്തകയായ സൗമ്യ വിശ്വനാഥ്‌ വെടിയേറ്റ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ കവർച്ചക്കെത്തിയ സംഘം സൗമ്യയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കേസിൽ അഞ്ചു പ്രതികളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

By Trainee Reporter, Malabar News
Soumya Vishwanath
സൗമ്യ വിശ്വനാഥ്‌
Ajwa Travels

ന്യൂഡെൽഹി: മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥിന്റെ കൊലപാതക കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി. ഡെൽഹി സാകേത് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി രവീന്ദ്രകുമാർ പാണ്ഡെയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഒന്ന് മുതൽ നാലുവരെയുള്ള പ്രതികളായ രവി കപൂർ, അമിത് ശുക്ള, ബൽജിത് സിങ്, അജയ് കുമാർ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷയും 1,25,000 രൂപ പിഴയും വിധിച്ചത്.

അതേസമയം, അഞ്ചാം പ്രതിയായ അജയ് സേത്തിക്ക് മൂന്ന് വർഷം തടവും ഏഴ് ലക്ഷം രൂപ പിഴയും വിധിച്ചു. സൗമ്യ കൊല്ലപ്പെട്ടു 15 വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് ഒടുവിലാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്‌ടോബർ 18നാണ് കേസിലെ അഞ്ചു പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പ്രതികൾക്ക് ക്രിമിനൽ പശ്‌ചാത്തലം ഉണ്ടെന്നും അഞ്ചുപേർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നും കുറ്റക്കാരാണെന്നുമായിരുന്നു കോടതി വിധി.

2008ലാണ് ഇന്ത്യ ടുഡേ മാദ്ധ്യമപ്രവർത്തകയായ സൗമ്യ വിശ്വനാഥ്‌ വെടിയേറ്റ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ കവർച്ചക്കെത്തിയ സംഘം സൗമ്യയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കേസിൽ അഞ്ചു പ്രതികളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സംഘത്തിലെ മൂന്നുപേർ നടത്തിയ മറ്റൊരു കൊലപാതകത്തിൽ നിന്നാണ് പോലീസിന് സൗമ്യയുടെ കേസിലെ തെളിവ് ലഭിച്ചത്.

ഡെൽഹിയിൽ ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്‌ലൈൻസ്‌ ടുഡേ’ ചാനലിൽ മാദ്ധ്യമപ്രവർത്തക ആയിരുന്നു സൗമ്യ വിശ്വനാഥൻ. 2008 സെപ്‌തംബർ 30ന് രാത്രി ഷിഫ്റ്റ് കഴിഞ്ഞു പതിവുപോലെ കാറിൽ വസന്ത് കുഞ്ചിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സൗമ്യ. നെൽസൺ മണ്ടേല റോഡിലെത്തിയപ്പോൾ മോഷ്‌ടാക്കൾ കാർ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൗമ്യക്ക് വെടിയേൽക്കുകയായിരുന്നു. പിന്നീട് സൗത്ത് ഡെൽഹിയിലെ വസന്ത് കുഞ്ചിന് സമീപം കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ അപകട മരണമാണെന്ന സംശയം ഉയർന്നു. വിദഗ്‌ധ പരിശോധനക്കൊടുവിൽ തലയ്‌ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരു മെറൂൺ കാർ സൗമ്യയുടെ കാറിനെ പിന്തുടരുന്നതായി കണ്ടെത്തി. പിന്നീട് കേസിൽ തുമ്പുണ്ടായില്ല. അതിന് ശേഷം 2009 മാർച്ച് 20ന് കോൾ സെന്റർ എക്‌സിക്യൂട്ടീവ് ജിഗിഷ ഘോഷ് കൊല്ലപ്പെട്ടു. ഈ കേസിലും ഇതേ മെറൂൺ കാറിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചു.

ഈ കേസിന്റെ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചത്. 2009ൽ പ്രതികൾ അറസ്‌റ്റിലായെങ്കിലും വിചാരണ നീണ്ടുപോവുകയായിരുന്നു. മോഷണ ശ്രമത്തിനിടെ സൗമ്യയെ വെടിവെക്കുക ആയിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. 2010 ജൂണിലാണ് രാവിൽ കപൂർ, അമിത് ശുക്ള, ബൽജിത് മാലിക്, അജയ് സേത്തി എന്നിവരെ ഉൾപ്പെടുത്തി ഡെൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

പിന്നീട് 2010 നവംബർ 16ന് സാകേത് കോടതിയിൽ കേസിന്റെ വിചാരണാ  നടപടികൾ ആരംഭിച്ചു. എന്നാൽ, വിവിധ നിയമ സങ്കീർണതകൾ കാരണം വിധി പലതവണ മാറ്റിവെച്ചു. തുടർന്നാണ് 15 വർഷത്തിന് ശേഷം ഇക്കഴിഞ്ഞ ഒക്‌ടോബർ 18ന് സാകേത് കോടതി അഞ്ചു പ്രതികളും കുറ്റക്കാരാണെന്ന് വിധിച്ചത്.

Most Read| ‘ഇതൊരു തുടക്കം മാത്രം, വെടിനിർത്തൽ ഉടമ്പടി നീട്ടാൻ അവസരമുണ്ട്’; ജോ ബൈഡൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE