മുസഫര്‍ നഗര്‍: 2013ലെ മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും ബിജെപി എംഎൽഎയുമായ വിക്രം സെയ്‌നിക്ക് ജാമ്യം. കലാപത്തിനിടെ വര്‍ഗീയ വിദ്വേഷം പരത്തിയെന്നാണ് കേസ്. പ്രത്യേക കോടതിക്ക് മുൻപാകെ കീഴങ്ങിയാണ് സെയ്‌നി ജാമ്യം നേടിയത്. 25,000 തുകക്ക് തുല്യമായ രണ്ടാള്‍ ഉറപ്പിലാണ് കോടതി ജാമ്യം നല്‍കിയത്. ഏപ്രില്‍ 22ന് അടുത്ത വാദം കേൾക്കുമ്പോൾ ഹാജരാവാനും നിർദേശമുണ്ട്.
മുസഫര്‍ നഗര്‍ കലാപ സമയത്ത് ജന്‍സത്ത് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള കവാല്‍ ഗ്രാമത്തിലെ ആരാധനാലയം അശുദ്ധമാക്കിയതിന് ഇദ്ദേഹത്തിനെതിരെ കേസ് എടുത്തത്. കലാപക്കേസില്‍ പ്രതിയായ ശേഷമാണ് വിക്രം സെയ്‌നി ബിജെപി ടിക്കറ്റില്‍ യുപിയിലെ ഖതൗലിയില്‍ നിന്ന് എംഎൽഎ ആയത്. കലാപത്തില്‍ മറ്റ് 27 പേര്‍ക്കൊപ്പം കൊലക്കേസും സെയ്‌നിക്കെതിരെ ചാർജ് ചെയ്‌തിരുന്നു. ഈ കേസിൽ നേരത്തെ ജാമ്യം നേടിയിരുന്നു.
Read also: റഫാല്‍ യുദ്ധ വിമാനക്കരാർ; രാഹുല്‍ ഗാന്ധിയുടെ ആരോപണം തെളിഞ്ഞെന്ന് കോൺഗ്രസ്