മുഖ്യമന്ത്രിയുടേത് വിവരക്കേട്, തന്റെ ജോലി കള്ളക്കടത്ത് നിരീക്ഷിക്കലല്ല; വി മുരളീധരന്‍

By Staff Reporter, Malabar News
should register Attempt to murder case against CM; V Muraleedharan
Ajwa Travels

തിരുവനന്തപുരം: തന്റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധന്‍. വിദേശത്തുനിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നതെന്ന് മുരളീധന്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിക്ക് അറിയാത്തത് കേന്ദ്രപദവി വാഹിക്കാത്തത് കൊണ്ടാവാമെന്നും മുരളീധരന്‍ പരിഹസിച്ചു.

‘വിദേശത്ത് നിന്ന് വരുന്ന കള്ളക്കടത്ത് നിരീക്ഷിക്കലല്ല വിദേശകാര്യ വകുപ്പിന്റെ ജോലി. കേന്ദ്ര ധനകാര്യ വകുപ്പാണ് ഇത് കൈകാര്യം ചെയ്യുന്നത്. അതിനായി ഇച്ഛാശക്‌തിയുള്ള മന്ത്രിയും വകുപ്പും ഉള്ളതിനാലാണ് ഉന്നതര്‍ അടങ്ങുന്ന കള്ളക്കടത്ത് കണ്ടുപിടിച്ചത്,’ മുരളീധരന്‍ പറഞ്ഞു.

മുരളീധരന്‍ കേന്ദ്രമന്ത്രിയായതിന് ശേഷമാണ് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ചതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് വാര്‍ത്താക്കുറിപ്പ് എഴുതി നല്‍കിയത് സാമാന്യ വിവരം ഇല്ലാത്തയാളാണെന്ന് മുരളീധരന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞത് വിവരക്കേടാണെന്നും അദ്ദേഹത്തെക്കൊണ്ട് വിഡ്ഢിത്തരങ്ങള്‍ പറയിക്കുകയാണെന്നും മുരളീധരന്‍ പരിഹസിച്ചു.

Read Also: ജോലിയെടുക്കാത്ത സർക്കാർ ഉദ്യോഗസ്‌ഥരെ മുളവടി കൊണ്ട് തല്ലണം; കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE