കവരപ്പേട്ട ട്രെയിൻ അപകടം; 19 പേർക്ക് പരിക്ക്- ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

ഇന്നലെ രാത്രി 8.30നാണ് മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്‌മതി എക്‌സ്‌പ്രസ് കവരപ്പേട്ട റെയിൽവേ സ്‌റ്റേഷനോട് ചേർന്ന് നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ച് അപകടമുണ്ടായത്.

By Senior Reporter, Malabar News
Train accident
Ajwa Travels

ചെന്നൈ: ചെന്നൈയ്‌ക്ക് സമീപം കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്കേറ്റ അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ. കഴിഞ്ഞ വർഷം ജൂണിൽ 293 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിന് കാരണമായ സിഗ്‌നൽ തകരാറിന് സമാനമായ പിഴവാണ് ഇവിടെയും സംഭവിച്ചതെന്നാണ് വിമർശനം.

ഇന്നലെ രാത്രി 8.30നാണ് മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്‌മതി എക്‌സ്‌പ്രസ് കവരപ്പേട്ട റെയിൽവേ സ്‌റ്റേഷനോട് ചേർന്ന് നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ച് അപകടമുണ്ടായത്. ആകെ 1360 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തിൽ 13 കോച്ചുകൾ പാളംതെറ്റി. മൂന്ന് കോച്ചുകൾക്ക് തീപിടിച്ചു. പരിക്കേറ്റ 19 പേരിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഇവരെ ചെന്നൈയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം മറ്റു യാത്രക്കാരെ സുരക്ഷിതമായി ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെത്തിച്ചു. ഇവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കിയതായി റെയിൽവേ അറിയിച്ചു. പുലർച്ചെ 4.45ന് യാത്രക്കാരുമായി പ്രത്യേക ട്രെയിൻ ചെന്നൈ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ടു.

അപകടത്തെ തുടർന്ന് ഈ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ടു ട്രെയിനുകൾ റദ്ദാക്കി. ഇന്നലെയും ഇന്നുമായി 28 ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. ഇന്ന് ഉച്ചയോടെ റൂട്ടിലെ സർവീസുകൾ സാധാരണ നിലയിലാകുമെന്ന് അപകടസ്‌ഥലം സന്ദർശിച്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിങ് പറഞ്ഞു. ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിൻ സന്ദർശിച്ചു. എക്‌സ്‌പ്രസ് ട്രെയിനിന്റെ വേഗം കുറച്ചതും ചരക്ക് ട്രെയിനിന്റെ ബ്രേക്ക് വാനിൽ ഇടിച്ചത് കാരണവുമാണ് വൻ ദുരന്തം ഒഴിവായതെന്നാണ് നിഗമനം.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE