കൊഹിമ: നാഗാലാന്‍ഡ്- മണിപ്പൂര്‍ അതിര്‍ത്തിയില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന കാട്ടുതീ നിയന്ത്രിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയോടും സൈന്യത്തോടും മണിപ്പൂര്‍ സര്‍ക്കാര്‍ സഹായം തേടി. സുകോവില്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച കാട്ടുതീ മണിപ്പൂരിലെ സേനാപതിയിലേക്കും വ്യാപിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.
നാഗാലാന്‍ഡ്- മണിപ്പൂര്‍ അതിര്‍ത്തിയിലെ താഴ്വര മേഖലയാണ് സുകോ. ഇവിടെ നിന്നാരംഭിച്ച കാട്ടുതീയാണ് ഇപ്പോള്‍ മണിപ്പൂരിലെ സേനാപതി ജില്ലയിലേക്കും എത്തിയിരിക്കുന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ സുകോവില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ആകാശ നിരീക്ഷണം നടത്തിയിരുന്നു. വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിച്ചെന്നും എല്ലാ സഹായ സഹകരണവും ഉണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനല്‍കിയെന്നും ബിരേന്‍ സിങ് ട്വീറ്റ് ചെയ്തു.
Read Also: ഐഎഫ്എഫ്കെ ഫെബ്രുവരി 10 മുതൽ, നാല് മേഖലകളിലായി; മന്ത്രി എകെ ബാലന്

































