കോഴിക്കോട്: ദേശീയ സീനിയർ വനിതാ ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന് തകർപ്പൻ വിജയം. ഗ്രൂപ്പ് ജിയിൽ നടന്ന മൽസരത്തിൽ ഉത്തരാഖണ്ഡിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. കേരളത്തിനു വേണ്ടി വിനീത വിജയൻ, മാനസ കെ, ഫെമിനരാഗ് വളപ്പിൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഭഗ്വതി ചൗഹാൻ ഉത്തരാഖണ്ഡിന്റെ ആശ്വാസ ഗോൾ നേടി.
ആദ്യപകുതി അവസാനിക്കാനിരിക്കെ 44ആം മിനിറ്റിൽ വിനീതയിലൂടെ കേരളം മൽസരത്തിൽ ലീഡെടുത്തു. ആദ്യപകുതിയിൽ കേരളം 1-0ന് മുന്നിൽ നിന്നു. എന്നാൽ രണ്ടാം പകുതിയിൽ 52ആം മിനിറ്റിൽ ഭഗ്വതി ഉത്തരാഖണ്ഡിനായി സമനില ഗോൾ നേടിയതോടെ കളി ആവേശത്തിലായി.
View this post on Instagram
ഗോൾ വഴങ്ങിയതോടെ ആക്രമിച്ച് കളിച്ച കേരളം 75ആം മിനിറ്റിൽ മാനസയിലൂടെ മുന്നിലെത്തി. 86ആം മിനിറ്റിൽ ഫെമിന കേരളത്തിന്റെ മൂന്നാം ഗോൾ നേടി. ടൂർണമെന്റിൽ കേരളത്തിന്റെ ആദ്യ വിജയമാണിത്. ആദ്യ മൽസരത്തിൽ കേരളം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മിസോറമിനോട് പൊരുതിത്തോറ്റിരുന്നു. ഈ വിജയത്തോടെ കേരളം ക്വാർട്ടർ ഫൈനൽ പ്രതീക്ഷ കാത്തു.
Read Also: ശ്രീനാഥ് ഭാസി നായകനായി പുതിയ ചിത്രം വരുന്നു; ടൈറ്റിൽ പുറത്ത്