ശ്രീനാഥ് ഭാസി നായകനായി പുതിയ ചിത്രം വരുന്നു; ടൈറ്റിൽ പുറത്ത്

By News Bureau, Malabar News
chattambi movie
Ajwa Travels

യുവ നടൻമാരിൽ ശ്രദ്ധേയനായ ശ്രീനാഥ് ഭാസി നായകനായി പുതിയ ചിത്രം വരുന്നു. അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രീനാഥ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ചട്ടമ്പി‘ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

ആർട്ട് ബീറ്റ് സ്‌റ്റുഡിയോന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രം നിർമിക്കുന്നത്. സിറാജ്, സന്ദീപ്, ഷാനിൽ, ജെസ്‌ന ഹാഷിം എന്നിവർ സഹ നിർമാതാക്കളാണ്.

 

View this post on Instagram

 

A post shared by Sreenath Bhasi (@sreenathbhasi)

ഡോൺ പാലത്തറ കഥയും മൂലതിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തേക്കടിയിൽ പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു.

അലക്‌സ് ജോസഫ് ഛായാഗ്രാഹകനാകുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദർ, മൈഥിലി ബാലചന്ദ്രൻ, ആസിഫ് യോഗി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജോയൽ കവിയാണ് എഡിറ്റർ. ശേഖർ മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു. വസ്‌ത്രാലങ്കാരം- മഷർ ഹംസ, ആർട്ട് ഡയറക്ഷൻ- സെബിൻ തോസ്.

Most Read: ചർമ സംരക്ഷണത്തിന് കോഫി; ഗുണങ്ങള്‍ അറിയാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE