കാത്തിരിപ്പിന് വിരാമം; ‘നവരസ’ ആന്തോളജി റിലീസ് അർധ രാത്രിയോടെ

By Staff Reporter, Malabar News
Navarasa_release
Ajwa Travels

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന നെറ്റ്ഫ്ളിക്‌സ് ആന്തോളജി ചിത്രം ‘നവരസ’ ഇന്ന് അര്‍ധ രാത്രിയോടെ റിലീസ് ചെയ്യും. രാത്രി 12.30നാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യുക. ആഗോളതലത്തില്‍ 10 ഓളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കോവിഡ് വ്യാപനം മൂലം ദുരിതം അനുഭവിക്കുന്ന തമിഴ് സിനിമാ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങാവാനാണ് നെറ്റ്ഫ്ളിക്‌സ് ഇത്തരം ഒരു ആന്തോളജി ചിത്രവുമായി എത്തുന്നത്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാണത്തില്‍ ജസ്‌റ്റ് ടിക്കറ്റിന്റെ ബാനറില്‍ എപി ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികളാണ്.

ഒൻപത് വ്യത്യസ്‌ത സംവിധായകരുടെ ഒൻപത് ചിത്രങ്ങളാണ് ‘നവരസ’യിൽ ഉള്ളത്. പ്രിയദർശൻ, ഗൗതം വാസുദേവ മേനോന്‍, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് സുബ്ബരാജ്, പൊന്‍ റാം, സർജുൻ കെഎം, കാര്‍ത്തിക് നരേന്‍, രതിന്ദ്രന്‍ ആര്‍ പ്രസാദ്, അരവിന്ദ് സ്വാമി എന്നിവരാണ് സംവിധായകര്‍.

സൂര്യ, അരവിന്ദ് സ്വാമി, പാര്‍വതി തിരുവോത്ത്, വിജയ് സേതുപതി, സിദ്ധാര്‍ഥ്‌, പ്രകാശ് രാജ്, രേവതി, നിത്യാ മേനോന്‍, ഐശ്വര്യ രാജേഷ്, പൂര്‍ണ, റിതിക, ശരവണന്‍, അളകം പെരുമാള്‍, പ്രസന്ന, ബോബി സിംഹ, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ഷങ്കര്‍, രമേഷ് തിലക്, സനന്ത്, വിധു തുടങ്ങി നിരവധി താരങ്ങളാണ് ഒൻപത് സിനിമകളിലായി വേഷമിടുന്നത്.

എആര്‍ റഹ്‌മാന്‍, ജിബ്രാന്‍, ഇമ്മന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്‌റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ‘നവരസ’യുടെ സംഗീതത്തിന് പിന്നിൽ.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച വരവേൽപ്പാണ് ലഭിച്ചിരുന്നത്. ചിത്രത്തിലെ മലയാളി സാന്നിധ്യവും ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് ശേഷം ചര്‍ച്ചയായിരുന്നു. ഗൗതം വാസുദേവ് മേനോന്റെ ‘ഗിത്താര്‍ കമ്പി മേലെ നിന്‍ട്ര്’ എന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് സൂര്യയുടെ നായിക. മണികുട്ടന്‍, ഷംന കാസിം, രമ്യ നമ്പീശന്‍, നെടുമുടി വേണു തുടങ്ങിയ മലയാളി താരങ്ങളുടെ സാന്നിധ്യവും ‘നവരസ’യിലുണ്ട്.

Most Read: ‘ഈ മെഡല്‍ കോവിഡ് പോരാളികള്‍ക്ക്’; ഇന്ത്യന്‍ ഹോക്കി ടീം നായകന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE