‘പാട്ടിൽ’ ഫഹദിന്റെ നായികയായി നയൻതാര; സന്തോഷം പങ്കുവച്ച് അൽഫോൺസ് പുത്രൻ

By Desk Reporter, Malabar News
Malabar-News_Paattu-Movie
Ajwa Travels

കൊച്ചി: പ്രേമത്തിന് ശേഷം പുതിയ ചിത്രവുമായി അൽഫോൺസ് പുത്രൻ. അഞ്ചു വർഷങ്ങൾക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പാട്ടില്‍’ ഫഹദ് ഫാസിലും നയൻതാരയും മുഖ്യ വേഷങ്ങൾ അവതരിപ്പിക്കും. അല്‍ഫോണ്‍സ് തന്നെയാണ് ചിത്രത്തില്‍ നായികയായി നയന്‍താര എത്തുന്ന കാര്യം പുറത്തുവിട്ടത്.

ചിത്രത്തിന്റെ സംഗീത സംവിധാനവും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. UGM Entertainments ( സക്കറിയ തോമസ് ആൻഡ് ആല്‍വിന്‍ ആന്റണി ) ആണ് സിനിമ നിര്‍മ്മിക്കുന്നത്.

ഫഹദ് ഫാസിലും ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ‘യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും’ എന്ന ക്യാപ്‌ഷനോടെയാണ് ഫഹദ് ‘പാട്ടിന്റെ’ ടൈറ്റിൽ പോസ്‌റ്റർ പങ്കുവച്ചിരിക്കുന്നത്.

2013 ല്‍ ‘നേരം’ എന്ന സിനിമയിലൂടെയാണ് അല്‍ഫോണ്‍സ് മലയാള സിനിമയിലേക്ക് എത്തുന്നത്. നിവിന്‍ പോളി നായകനായ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം 2015ല്‍ ‘പ്രേമം’ സംവിധാനം ചെയ്‌തു.

Also Read:  രാജ്യാന്തര ചലച്ചിത്ര മേള; ഇന്ത്യൻ പനോരമയിൽ 6 മലയാള ചിത്രങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE