‘നീറ്റ്’ സമ്മര്‍ദ്ദത്തില്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

By News Desk, Malabar News
MalabarNews_student's suicide
Representation Image
Ajwa Travels

ചെന്നൈ:  തമിഴ്നാട്ടില്‍ നീറ്റ് പ്രവേശന പരീക്ഷയുടെ സമ്മര്‍ദ്ദത്തില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. തമിഴ്നാട്ടിലെ അരിയാളൂര്‍ ജില്ലയില്‍ വിഗ്‌നേശ് എന്ന വിദ്യാര്‍ത്ഥി ആണ് ജീവനൊടുക്കിയത്.

വീടിന് സമീപത്തെ ഒരു കിണറിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച നടക്കേണ്ട പരീക്ഷയെ ചൊല്ലി മകന്‍ അസ്വസ്ഥനായിരുന്നു എന്നാണ് വിഗ്‌നേശിന്റെ മാതാപിതാക്കള്‍ പറഞ്ഞത്. വിഗ്‌നേശ് കഴിഞ്ഞ രണ്ട് തവണ നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആത്മഹത്യക്ക്  കാരണമെന്താണെന്ന് അന്വേഷണം നടന്നാലേ പറയാനാവൂ എന്നാണ് പോലിസിന്റെ നിലപാട്.

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി. എത്ര പേര്‍ മരിച്ചാലാണ് ഈ സമയത്തെ പ്രവേശന പരീക്ഷകളിലെ വിദ്യാര്‍ഥികളുടെ സമ്മര്‍ദ്ദത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പാട്ടാളി മക്കള്‍ കക്ഷി നേതാവ് എസ് രാമദോസ്സും വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE