ദേശീയ വിദ്യാഭ്യാസ നയം ‘ആത്മ- നിര്‍ഭര്‍ ഭാരതി’ലേക്കുള്ള ചുവടുവെപ്പ്; പ്രധാനമന്ത്രി

By News Desk, Malabar News
MalabarNews_nep conference
ദേശീയ വിദ്യാഭ്യാസ നയം 2020 മായി ബന്ധപ്പെട്ട് നടന്ന ഗവര്‍ണര്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സ് ഡി.ഡി ന്യൂസില്‍ തല്‍സമയ സംപ്രക്ഷേപണം ചെയ്തത്
Ajwa Travels

ന്യൂഡെല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം ‘ആത്മ- നിര്‍ഭര്‍ ഭാരതി’ലേക്കുള്ള ചുവടുവെപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നയം ഇന്ത്യക്ക് ഉത്തേജനം നല്‍കുമെന്നും പുതിയ നയത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും സ്വാഗതം ചെയ്തു കഴിഞ്ഞുവെന്നും മോദി പറഞ്ഞു. ‘ഉന്നത വിദ്യാഭ്യാസത്തെ പരിഷ്‌ക്കരിക്കുന്നതില്‍ ദേശീയ വിദ്യാഭ്യാസ നയം- 2020ന്റെ പങ്ക്’ എന്ന വിഷയത്തില്‍ ഗവര്‍ണര്‍മാരോടും സര്‍വകലാശാല വി.സിമാരോടും ചേര്‍ന്നുള്ള വീഡിയോ കോണ്‍ഫറസില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പുതിയ നയത്തില്‍ ഇനിയും നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും പരിഷ്‌ക്കരണ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തള്ളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുമ്പോള്‍ ആശങ്ക സ്വാഭാവികമാണെന്നും പുതിയ നയത്തില്‍ രക്ഷിതാക്കള്‍ക്ക് ഒട്ടും ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിലൂടെ സര്‍വ്വകലാശാലകള്‍ക്ക് മത്സരബുദ്ധിയുണ്ടാകും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സര്‍വ്വകലാശാലകള്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കുമെന്നും മോദി അറിയിച്ചു.

ഭാരതീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് പുതിയ നയമെന്ന് കോണ്‍ഫറന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ആധുനിക സങ്കേതങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന പുതിയ രീതിയില്‍ വിദ്യാഭ്യാസ നിലവാരം ആഗോളതലത്തില്‍ കൂടുതല്‍ മികച്ചതാകുവാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിച്ച കോണ്‍ഫറന്‍സ് ഡി.ഡി ന്യൂസില്‍ തല്‍സമയ സംപ്രക്ഷേപണം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE