കോവിഡ് ചികിൽസ; യുഎഇയില്‍ ഒരു ഫീല്‍ഡ് ആശുപത്രി കൂടി തുറന്നു

By News Desk, Malabar News
Sharjah-field-hospital
Representational Image
Ajwa Travels

ഷാര്‍ജ: കോവിഡ് ചികിൽസക്കായി യുഎഇയില്‍ ഒരു ഫീല്‍ഡ് ആശുപത്രി കൂടി ഞായറാഴ്‍ച പ്രവര്‍ത്തനം തുടങ്ങി. കോവിഡ് രോഗികള്‍ക്കായി സജ്ജമാക്കിയ മുഹമ്മദ് ബിന്‍ സായിദ് ഫീല്‍ഡ് ആശുപത്രിയുടെ ഉൽഘാടനം ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് മേധാവി ശൈഖ് സലീം ബിന്‍ അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ ഖാസിമിയാണ് നിർവഹിച്ചത്.

7000 ചതുരശ്ര മീറ്റര്‍ വിസ്‍തീര്‍ണമുള്ള ആശുപത്രിയില്‍ 204 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇവയില്‍ 48 എണ്ണം തീവ്രപരിചരണ വിഭാഗമായും ബാക്കി 156 ബെഡുകള്‍ അതീവ ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ചികിൽസ നല്‍കാനുമായാണ് മാറ്റി വെച്ചിരിക്കുന്നത്. 75 ഡോക്‌ടർമാർ 231 നഴ്‍സുമാർ ഉൾപ്പെടുന്ന വലിയൊരു വിഭാഗം ജീവനക്കാരുടെയും സേവനം ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്.

കോവിഡ് ചികിൽസക്കായി ഏഴ് ഫീല്‍ഡ് ആശുപത്രികളാണ് യുഎഇയിലുടെ വിവിധ ഭാഗങ്ങളിലായി ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഈ മാസം തന്നെ അജ്‍മാനില്‍ ആദ്യ ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഏഴ് ആശുപത്രികളിലുമായി 2058 കിടക്കകളാണ് സജ്ജമാക്കുക.

Kerala News: ആഴക്കടല്‍ വിവാദം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി വീണ്ടും കൊല്ലം രൂപത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE