കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ്; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

By Team Member, Malabar News
Malabarnews_Election
Representational image
Ajwa Travels

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താന്‍ പുതിയ മാര്‍ഗ്ഗരേഖയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രോക്‌സി വോട്ടിനു പകരം തപാല്‍ വോട്ട് പരിഗണിച്ചിട്ടുണ്ട്. കോവിഡ് രോഗബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും എണ്‍പത് വയസിന് മുകളിലുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാനുള്ള അനുമതിയുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്. വീടുകള്‍ കയറി പ്രചാരണം നടത്താം. പക്ഷേ അഞ്ചു പേരുള്ള സംഘങ്ങള്‍ക്ക് നിബന്ധനകള്‍ പാലിച്ചു മാത്രമേ വീടുകളില്‍ പ്രചാരണത്തിന് പോകാന്‍ കഴിയൂ. വെര്‍ച്വല്‍ പ്രചാരണം മതിയെന്ന് ചില പാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടെങ്കിലും ഭൂരിപക്ഷം പാര്‍ട്ടികളും ഇതിനെതിരായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പ്രചാരണത്തിന് അനുമതി നല്‍കിയത്. സ്ഥാനാര്‍ത്ഥികളുമായുള്ള റോഡ് ഷോയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. പക്ഷേ വാഹനങ്ങള്‍ കുറവായിരിക്കണം. ഒപ്പം തന്നെ ഒരു വാഹനത്തില്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ഓരോ പോളിങ് സ്റ്റേഷനിലും വോട്ട് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണം 1000 ആയി കുറച്ചു. ഒപ്പം എല്ലാ ബൂത്തുകളിലും തെര്‍മ്മല്‍ സ്‌കാനറും സാനിറ്റൈസറും കൈ കഴുകാന്‍ ഉള്ള സൗകര്യവും ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഓരോ ജില്ലയിലെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഇവയെല്ലാം ഉറപ്പു വരുത്തി അനുമതി നല്‍കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE